പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങള്‍ക്ക് തീയിട്ടു; വളപട്ടണത്ത് കാപ്പ കേസ് പ്രതിയെ പിടികൂടിയത് ബലപ്രയോഗത്തിലൂടെ
കണ്ണൂര്‍: വളപട്ടണം സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട സംഭവത്തില്‍ കാപ്പ കേസ് പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവിധ കേസുകളില്‍ പ്രതിയായ ചാണ്ടി ഷമീമാണ് പോലീസ് പിടിയിലായത്. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പോലീസ് കീഴടക്കിയത്.
അഞ്ച് വാഹനങ്ങള്‍ക്കാണ് ഷമീം തീയിട്ടിരുന്നത്. ഇതില്‍ ഒന്ന് ഇയാളുടെ വാഹനം തന്നെമാണ്. ഷമീം ആണ് ആക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയും ഇരുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഷമീമും സഹോദരനും വളപട്ടണം സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിടിച്ചതിനെത്തുടര്‍ന്ന് സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാള്‍ വാഹനങ്ങള്‍ക്ക് തീയിട്ടതെന്ന് പോലീസ് പറയുന്നു.