കണ്ണൂരില്‍ നവദമ്പതികളടക്കം അഞ്ച് പേര് മരിച്ച നിലയില്‍; മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത് സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കിയ നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി – ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളായ സൂരജ് (12), സുജിന്‍ (10), സുരഭി (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിതൂക്കിയ നിലയിലാണ് കണ്ടെത്തിയത്.
ശ്രീജയും ഷാജിയും ഇക്കഴിഞ്ഞ 16 നായിരുന്നു വിവാഹിതരായത്. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
മക്കളെ കൊലപ്പെടുത്തിയശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. രാവിലെ ഏറെ നേരെമായിട്ടും വാതില്‍ തുറക്കാതിരുന്നതിനാല്‍ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്.
NB: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056