അകലാപ്പുഴ തീരത്തുള്ള അടിക്കാടിന് തീപിടിച്ചു


മൂടാടി: അകലാപ്പുഴ തീരത്തുള്ള അടിക്കാടിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 5:00 മണിയോടു കൂടിയാണ് സംഭവം. അകലാപ്പുഴ കോള്‍നിലത്താണ് തീപ്പിടിച്ചത്. തീവ്യാപിക്കുന്നതിനു മുമ്പ് അഗ്നിരക്ഷാ സേനയെത്തി അണച്ചതിനാലാണ് ചെറിയൊരു സ്ഥലം മാത്രമാണ് കത്തിയത്.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ഫയര്‍ബീറ്റ് ഉപയോഗിച്ച് തീ പൂര്‍ണമായും അണക്കുകയും ചെയ്തു. ASTO പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ സേ നാംഗങ്ങളായ ഹേമന്ത്.ബി, ശ്രീരാഗ്.എം.വി, ദില്‍റാസ്, റിനീഷ്.പി.ക, ഹോംഗാര്‍ഡ് ബാലന്‍.ടി.പി എന്നിവര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു.