പ്ലസ് ടു വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ പക‍ർത്തി ; പയ്യോളി സ്വദേശിയായ ഇരുപത്തൊന്നുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ


പയ്യോളി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡത്തിനിരയാക്കിശേഷം നഗ്ന ചിത്രങ്ങളെടുത്തെന്ന പരാതിയില്‍ പയ്യോളി സ്വദേശിയായ ഇരുപത്തൊന്നുകാരൻ അറസ്റ്റില്‍. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതിൽ എസ്.കെ ഫാസിൽ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രിമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പക്കല്‍ എത്തിയതോടെയാണ് വീട്ടുകാര്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുയായിരുന്നു.

Description: A 21-year-old man from Payyoli has been arrested in a POCSO case