കോടഞ്ചേരിയിൽ മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്: കോടഞ്ചേരിയിൽ കാണാതായ മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്തു ചന്ദ്രൻ (52) ആണ്‌ മരിച്ചത്. ലൈസൻസ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്‌.

ഇന്ന് മൂന്ന് മണിയോടെ പാത്തിപ്പാറ മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് സംഭവം. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തും.

Description: Middle-aged man found shot dead in Kodancherry