പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
നാല് പേര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിന്റെ ദൃശ്യം
കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികൾ തന്നെയാണ് അപകടത്തിൽ പെട്ടത്.
Summary: Fiber boat overturned in Akalappuzha, Purakkad. One missing. Breaking News.