കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവ്; കാരണം സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്


Advertisement

കണ്ണൂര്‍: തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവെന്ന് പോലീസ്. ഇയാളെ സംഭവ സ്ഥലത്ത് വച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. കൂവേരി സ്വദേശി അഷ്‌കറാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

Advertisement

തളിപ്പറമ്പ് മുന്‍സിഫ് കോടതി ജീവനക്കാരിയായ ഷാഹിദക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ക്ക് പുറമെ സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഷാഹിദ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കോടതി പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്.

Advertisement

അഷ്‌കകര്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് ഷാഹിദയുടെ ദേഹത്തൊഴിക്കുകയായിരുന്നു. ഇയാള്‍ തളിപ്പറമ്പ് സര്‍ സയിദ് കോളേജിലെ ലാബ് ജീവനക്കാരനാണ്. ലാബില്‍ നിന്നാണ് ഇയാള്‍ ആസിഡ് കൈക്കലാക്കിയത് എന്ന നിഗമനത്തിലാണ് പോലീസ്.

Advertisement