കെ.കെ.രാഘവൻ മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുത്ത ധീരനായ നേതാവെന്ന് ഇ.പി.ജയരാജൻ; മേപ്പയ്യൂരിൽ കെ.കെ.രാഘവൻ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു


Advertisement

മേപ്പയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ കെ.കെ.രാഘവന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നിർമ്മിച്ച സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജനാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്. സ്വാഗത സംഘം ചെയർമാൻ പി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച നേതാവയിരുന്നു കെ.കെ.രാഘവനെന്നും അടിയന്തരാവസ്ഥക്കാലത്ത് ആറ് മാസം വരെ ജയിലിൽ കഴിഞ്ഞ ധീരനായ കമ്യുണിസ്റ്റായിരുന്നു കുഞ്ഞിക്കണ്ടി രാഘവനെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

സ്മരക ഹാളിൻ്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണൻ എം.എൽ.എയും ലൈബ്രറിയും റീഡിംങ് റൂമും എ.കെ.പത്മനാഭനും ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് ഫോട്ടോ അനാഛാദനം നിർവഹിച്ചു. കെ.കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി.

Advertisement

പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.രാജൻ, മുൻ എം.എൽ.എ എൻ.കെ.രാധ, സ്വാഗത സംഘം കൺവീനർ പി.സി.അനീഷ്, കെ.കുഞ്ഞമ്മദ്, എ.കെ.ബാലൻ, എസ്.കെ.സജീഷ്, പി.പ്രസന്ന, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാജീവൻ, എൻ.സുധാകരൻ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നൂറുകണക്കിന് പ്രവർത്തകർ
അണിനിരന്ന പ്രകടനവും കോഴിക്കോട് സങ്കീർത്തനയുടെ ‘വേട്ട’ നാടകവും അരങ്ങേറി.

Advertisement
 
Advertisement