‘മാലിന്യസംഭരണ കേന്ദ്രമല്ല, പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് വേർതിരിക്കുന്ന ഇടം’; അരിക്കുളത്തെ എംസിഎഫ് നിർമ്മാണം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതല


Advertisement

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിൽ എം സി എഫ് (മെറ്റീരിയൽ കലക്ളക്ഷൻ ഫെസിലിറ്റീ ) നിർമ്മിക്കുന്നതിന് വേണ്ടി സർക്കാർ അനുവദിച്ചു തന്ന അഞ്ച് സെൻറ് ഭൂമിയിലാണ്പണി തുടങ്ങിയതെന്ന് പഞ്ചായത്ത് അധീകൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവിടെ മാലിന്യസംഭരണ കേന്ദ്രമല്ല നിർമ്മിക്കുന്നത്. വിടുകളിൽ നിന്നു ഹരിത കർമ്മസേന ശേഖരിക്കുന്ന കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് വലിയ ലോറികളിൽ കയറ്റിയ്ക്കുക മാത്രമാണ് ചെയ്യുക. കയറ്റിയക്കുന്ന പ്ലാസ്റ്റിക്കിന് കിലോക്ക് 18 രൂപ വരെ ലഭിക്കും ഇപ്പോൾ 10 രൂപ കമ്പനിയ്ക്ക് നൽകിയാണ് കയറ്റി വിടുന്നത്. ഇതിനെതിരെയാണ് യുഡിഎഫ് ബി.ജെ.പി സഖ്യം സമരം ചെയ്യുന്നതെന്നും ഭരണസമിതി വ്യക്തമാക്കി.

Advertisement

കേരളത്തിലെ 1100 ഓളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എംസിഎഫിന്റെ പണിപൂർത്തീകരിച്ചിരിക്കുകയാണ്. ഇതിൽ യുഡിഎഫും ബിജെപിയും ഭരിക്കുന്ന പഞ്ചായത്തുകളുമുണ്ട്. കേന്ദ്രഗവൺമെൻറ് സ്വച്ച് ഭാരത് അബയാൻ കേരള ഗവൺമെൻറ് സുചിത്വമിഷൻ എന്നിവയുടെ നിർദ്ദേശപ്രകാരം അനിവാര്യ ചുമതലയാണ്. ഇത് നിർവഹിക്കാൻ പഞ്ചായത്ത് ഭരണകൂടം ബാധ്യസ്ഥരാണ്.

Advertisement

ഇതിനെ മാലിന്യ സംസ്കരണ പ്ലാന്റായി ചിത്രികരിച്ച് പാവപ്പെട്ട ജനങ്ങളെ തെറ്റി ധരപ്പിക്കുകയാണ്. ഈ വിഷയത്തിൽ മൂന്നുവർഷമായി പല തലങ്ങളിലും ഔദ്യോഗിക ചർച്ചകൾ നടത്തിവരുന്നു. മുൻ ജില്ലാ കലക്ടർ സാംബശിവ റാവു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം കണ്ടെത്തിയതാണ് ഈ സ്ഥലം. പുതിയ ഭരണസമിതി വന്നശേഷം പഞ്ചായത്ത് സർവകക്ഷികളുടെയും സമരക്കാരുടെയും യോഗങ്ങൾ നിരവധി തവണ ചേർന്നതാണ്. അവസാനമായി കഴിഞ്ഞ മാസം 25 തീയതി കലക്ടറുടെ നിർദ്ദേശപ്രകാരം വടകര ആർഡിഒ സർവകക്ഷികളുടെയും പഞ്ചായത്ത് അധികാരിയുടെയും സമരക്കാരുമായി ചർച്ച നടത്തി. ഇതിൽ അഞ്ചു സെൻറ് ഭൂമി എംസിഎഫ് നിർമ്മാണത്തിന് മാത്രമായി സർക്കാർ വിട്ടു നൽകിയതാണ്. ഇവിടെ മറ്റൊന്നും തന്നെ നിർമ്മിക്കാൻ കഴിയില്ല, ഇത് പൊതുയിടമല്ല, ഇറിഗേഷൻഭൂമിയാണ് എന്ന് കൃത്യമായി ബോധ്യപ്പെടുത്തി. പൊതു ഇടം കണ്ടെത്താൻ കൂട്ടായി ശ്രമിക്കാൻ നിർദ്ദേശിച്ചു. അതിനുശേഷമാണ് ഗ്രാമപഞ്ചായത്തിനോട് ചുമതല നിർവഹിക്കാൻ ആവശ്യപ്പെട്ടത്. ആ ചുമതലയാണിത്.

Advertisement

ഇത് പൊതുയിടമാണെന്നു ഇവിടെ നിർമ്മിതി അനുവദിക്കുകയില്ലന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സമരം നടത്തുന്നത്. മാർച്ച് 10ന് നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്ന് പോലീസ് വളരെ നേരത്തെ തന്നെ സമരക്കാരെ അറിയിച്ചതാണ്. സമരത്തിലേക്ക് പോലീസ് ഇരച്ചുകയറി അക്രമിച്ചു എന്ന് വാർത്തകൾ സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് .കേവലം 53 പേരാണ് അറസ്റ്റ് വരിച്ചത് ഇവരെ കൊയിലാണ്ടി തഹസിൽദാരും സി.ഐ ചേർന്ന് വളരെ സമാധാനപരമായാണ് അറസ്റ്റ് ചെയ്തു നീക്കിയതെന്നും പ്രസിഡന്റ് പറഞ്ഞു.

പത്രസമ്മേളനത്തിൽ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, വൈസ് പ്രസിഡൻറ് കെ പി രജനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായഎം പ്രകാശൻ, എൻ.വി. നജീഷ് കുമാർ, എൻ.എം. ബിനിത എന്നിവർ പങ്കെടുത്തു.