വ്യാപക പ്രതിഷേധം; ത്രിപുരയിൽ ജനനേതാക്കളെ ആക്രമിച്ച് ബി.ജെ.പി, പ്രതിഷേധവുമായി കൊയിലാണ്ടിയിലെ സി.പി.എം പ്രവർത്തകരും


കൊയിലാണ്ടി: ത്രിപുര സന്ദർശിച്ച ജനപ്രതിനിധികളെ ബി.ജെ.പി. പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരത്തിൽ സി.പി.എം. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ. മൂഹമ്മദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.വിശ്വൻ, കെ.ദാസൻ, ഏരിയാ സെകട്ടറി ടി.കെ.ചന്ദ്രൻ, കെ.ഷിജു, സി.അശ്വനി ദേവ്, എന്നിവർ നേതൃത്യം നൽകി.

ത്രിപുരാ സന്ദർശനം നടത്തിയ എളമരം കരിം എം.പി അടക്കമുള്ള പാർലിമെൻ്റംഗങ്ങളെ ആക്രമിച്ച ആർ.എസ്.എസ് ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാറിൻ്റേയും ത്രിപുര സർക്കാറിൻ്റേയും നിലപാടുകൾക്കെതിരായിസി ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.ദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എൻ.കെ.ഭാസ്കരൻ അധ്യക്ഷനായി. ടി.കെ ചന്ദ്രൻ, എം.എ .ഷാജി, സി.അശ്വനിദേവ് എന്നിവർ സംസാരിച്ചു.