Tag: BJP

Total 24 Posts

മാവേലി സ്റ്റോറുകളിലെ വില വർദ്ധന; കൊയിലാണ്ടിയില്‍ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: ‘മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയും ധൂർത്തും മാസപ്പടിയും നടത്തി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് ബിജെപി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ. മാവേലി സ്റ്റോറുകളിലെ അവശ്യ സാധനവില കുത്തനെ കൂട്ടിയെന്നാരോപിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ബിജെപി കൊയിലാണ്ടി മണ്ഡലം

കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടിയുമായി ബി.ജെ.പി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും, ക്രൈസ്തവ സഭാ നേതാക്കളെ ക്ഷണിക്കാനും തീരുമാനം

കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് ഇസ്രയേല്‍ അനുകൂല പരിപാടിയുമായി ബി.ജെ.പി. ഭീകരവിരുദ്ധ സമ്മേളനം എന്ന പേരില്‍ ഡിസംബര്‍ രണ്ടിന് വൈകുന്നേരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിസ്ത്യന്‍ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍

ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ

‘ബി.ജെ.പിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു, കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ’; കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് കൗൺസിൽ യോഗം

കൊയിലാണ്ടി: ദക്ഷിണേന്ത്യയിൽ ഫാസിസ്റ്റുകളെ തൂത്തറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ നല്കുന്നതാണെന്നും ബി.ജെ.പി.യുടെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ.റസാഖ് മാസ്റ്റർ. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാരുന്നു അദേഹം. പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സംഘടനാ

കൊയിലാണ്ടി വിരുന്നുകണ്ടി സുരേശൻ അന്തരിച്ചു

കൊയിലാണ്ടി: വിരുന്നുകണ്ടി വി.കെ.സുരേശൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. മാസങ്ങളായി കരൾസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കൊയിലാണ്ടി നഗരസഭാ ബി.ജെ.പി കൗൺസിലർ വി.കെ.സുധാകരന്റെ സഹോദരനാണ്. ഭാര്യ: ഷീബ. മക്കൾ: സ്നേഹ, ശ്വേത, സ്വാതി. സഹോദരങ്ങൾ: രഘുനാഥൻ, ദാസൻ വി.കെ, രാമൻ വി.കെ, സുധാകരൻ വി.കെ.

‘എനിക്ക് 82 വയസായി, ഇനി എത്രനാള്‍ ജീവിക്കും എന്ന് അറിയില്ല, മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാകും’; മകന്‍ അനില്‍ ആന്റണിയെ തള്ളി വികാരാധീനനായി എ.കെ.ആന്റണി

തിരുവനന്തപുരം: അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ബി.ജെ.പിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും അനിലിന്റെ തീരുമാനം തികച്ചും തെറ്റായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി. മകന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് തന്റെ നിലപാട് വിശദീകരിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മറ്റ്

വ്യാപക പ്രതിഷേധം; ത്രിപുരയിൽ ജനനേതാക്കളെ ആക്രമിച്ച് ബി.ജെ.പി, പ്രതിഷേധവുമായി കൊയിലാണ്ടിയിലെ സി.പി.എം പ്രവർത്തകരും

കൊയിലാണ്ടി: ത്രിപുര സന്ദർശിച്ച ജനപ്രതിനിധികളെ ബി.ജെ.പി. പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരത്തിൽ സി.പി.എം. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ. മൂഹമ്മദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.വിശ്വൻ, കെ.ദാസൻ, ഏരിയാ സെകട്ടറി ടി.കെ.ചന്ദ്രൻ, കെ.ഷിജു, സി.അശ്വനി ദേവ്, എന്നിവർ നേതൃത്യം നൽകി. ത്രിപുരാ സന്ദർശനം നടത്തിയ എളമരം കരിം എം.പി

‘നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടത്തുക’; ത്രിപുര തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ സി.പി.എം ധർണ്ണ

കൊയിലാണ്ടി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ സി.പി.എം കൊയിലാണ്ടിയിൽ ധർണ്ണ നടത്തി. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റിലാണ് പ്രതിഷേധ ധർണ്ണ നടന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.മുകുന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി.വിശ്വൻ മാസ്റ്റർ,

തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നു; എന്നും പ്രവര്‍ത്തകരാണ് തന്റെ ശക്തി, അവരോടപ്പം സാധാരണ പ്രവര്‍ത്തകനായി നാളെയും ഞാനുണ്ടാവും: രാജിവെക്കാനിടയായ സാഹചര്യം വിശദമാക്കി കെ.കെ. രജീഷ്

പേരാമ്പ്ര: നീണ്ട മുപ്പത് വര്‍ഷക്കാലത്തെ സംഘടന ചുമതകള്‍ വഹിച്ച് ഇപ്പോള്‍ നിലവിലുളള ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്നും തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതിനാലാണ് രാജി വയ്ക്കുന്നതെന്നും കെ.കെ. രജീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയ