കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ സ്ത്രീയേയും മകളേയും ടി.ടി.ഇ തള്ളിയിട്ടതായി പരാതി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ സ്ത്രീയെയും മകളെയും ടി.ടി.ഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. ജനറല്‍ ടിക്കറ്റുമായി ട2 കോച്ചില്‍ കയറിയെന്ന് പറഞ്ഞാണ് ടി.ടി.ഇ തള്ളിയിട്ടതെന്ന് കണ്ണൂര്‍ സ്വദേശിയായ ശരീഫയും മകളും പറഞ്ഞു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേത്രാവതി എക്‌സ്പ്രസ് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കി.
ട്രെയിന്‍ പെട്ടെന്ന് പുറപ്പെട്ടത് കാരണമാണ് റിസര്‍വ്വ്ഡ് കോച്ചില്‍ കയറേണ്ടി വന്നതെന്ന് യാത്രക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.