ഓണം ബംബര്‍; തമിഴ്‌നാട് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിന് സമ്മാനത്തുക നല്‍കരുതെന്ന് തമിഴ്‌നാട് സ്വദേശിയുടെ പരാതി
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബര്‍ സമ്മാനം ലഭിച്ചത് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നല്‍കരുതെന്നും ആവശ്യമുന്നയിച്ച് തമിഴ്‌നാട് സ്വദേശി. കേരള സംസ്ഥാന ലോട്ടറി മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പറയുന്നത്.
ഏജന്റ് കമ്മീഷനും നികുതിയും കുറച്ച് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനര്‍ഹമായ വ്യക്തിക്ക് ലഭിക്കുക. സര്‍ചാര്‍ജും സെസും കൂടി 2.86 കോടി രൂപ ഇതില്‍ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക. നിലവില്‍ മറ്റ് സംസ്ഥാനക്കാര്‍ക്ക് സമ്മാനം ലഭിച്ചതിനാല്‍ അത് പരിശോധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സമ്മാനം നല്‍കുകയുളളു എന്ന് ലോട്ടറി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.