അരിക്കുളത്ത് കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരിക്ക്


അരിക്കുളം: ഒറവിങ്കല്‍ താഴെ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അരിക്കുളത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

അരിക്കുളം സ്വദേശികളായ നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പിഷാരികാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു ഇവര്‍. ഇവരെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ലിന് പൊട്ടലുള്ളതിനെ തുടര്‍ന്ന് ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.