അറബിക്കടലിന്റെ അടിത്തട്ട് അസാധരണമായി ചൂട് പിടിക്കുന്നു, അപ്രതീക്ഷിതമായി ഉണ്ടാകുന്ന മേഘ സ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാകും; കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമെന്ന മുന്നറിയിപ്പുമായി കുസാറ്റിലെ ശാസ്ത്രജ്ഞരുടെ പഠനം


കൊച്ചി: കേരളത്തിന് ആശങ്കയായി കുസാറ്റിലെ ശാസ്ത്രജ്ഞരുടെ പഠനം. ഈ വര്‍ഷം കേരളത്തില്‍ മേഘ സ്‌ഫോടനവും മിന്നല്‍ പ്രളയവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ കാലവര്‍ഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്. രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്‌ഫോടനം സൃഷ്ടിക്കുക മിന്നല്‍ പ്രളയം.

ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങള്‍. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നില്‍. വിദേശ സര്‍വകലാശാലകളിലെ അധ്യാപരകടക്കം സഹകരിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.