ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വരൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിലെ അഞ്ച് പേർക്ക് പരിക്ക്


Advertisement

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം ഇന്നോവ കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിയ്ക്കുകയായിരുന്നു. വിവാഹത്തിനായി പോവുകയായിരുന്ന വരനും ബന്ധുക്കളും സഞ്ചരിച്ചവരാണ് അപകടം പറ്റിയത് എന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisement

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് ചെങ്കല്ലുമായി വരുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്ത്രീകളുൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. നാട്ടുകാരെത്തി ഇവരെ ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചു.

Advertisement

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. വരൻ പരുക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Advertisement