Tag: Ayanikkad

Total 10 Posts

അയനിക്കാട് നാടിനെ നടുക്കി കൊലപാതകം; മക്കളെ കൊലപ്പെടുത്തി അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കി

പയ്യോളി: അയനിക്കാട് കുറ്റിയില്‍പ്പീടികയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. പുതിയോട്ടില്‍ സുമേഷും മക്കളായ ഗോപിക (16), ജ്യോതിക (10) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് അടുത്തായുള്ള റെയില്‍വേ ട്രാക്കിലാണ് സുമേഷിന്റെ മൃതദേഹം കണ്ടത്. പരശുറാം എക്‌സ്പ്രസ് തട്ടിയാണ് സുമേഷ് മരണപ്പെട്ടത്. മരണവിവരം അറിഞ്ഞതോടെ നാട്ടുകാര്‍ മക്കളെ അന്വേഷിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. ഏറെനേരം

അയനിക്കാട് സ്വദേശി പ്രബീഷിന്റെ മരണത്തില്‍ ദുരൂഹത; താരാപുരം ബസ് സ്റ്റോപ്പിലും പരിസരത്തും പൊലീസിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പരിശോധന

പയ്യോളി: അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസിന്റെ പരിശോധന. അയനിക്കാട് സ്വദേശിയായ ചൊറിയന്‍ ചാലില്‍ പ്രബീഷാണ് മരണപ്പെട്ടത്. തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വീഴ്ചയില്‍ സംഭവിച്ചതാണോ അതോ ആരെങ്കിലും അടിച്ചതാണോയെന്നതില്‍ വ്യക്തതയായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസും ഡോഗ് സ്‌ക്വാഡും

കാട്ടുതേനീച്ചയുടെ ആക്രമണം; അയനിക്കാട് അഞ്ച് പേര്‍ക്ക് കുത്തേറ്റു

പയ്യോളി: അയനിക്കാട് മഠത്തില്‍ മുക്കിനു സമീപം കാട്ട് തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കേ ചാത്തങ്ങാടി റിയാസി(41) നെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. കുളങ്ങരത്ത് താഴ ചാത്തപ്പന്‍(70), മകന്‍ വിനോദന്‍ (51), വിനോദിന്റെ മകന്‍ ദേവദര്‍ശ് (15), റിയാസിന്റെ മകന്‍ ഫാസില്‍ (16) എന്നിവരാണ് തേനീച്ചയുടെ

പയ്യോളി അയനിക്കാട് ഇരുപത്തിമൂന്നുകാരൻ അന്തരിച്ചു

പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ മുഹമ്മദ് സാഹിൽ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. വാപ്പ: ഷഹറത്ത് കല്ലിലാണ്ടി കുന്നുമ്മൽ (ന്യൂ മാഹി). ഉമ്മ: ഷരീഫ. സഹോദരി: സൻഹ. സഹോദരീ ഭർത്താവ്: റംസുദ്ദീൻ (കാവുംവട്ടം, കൊയിലാണ്ടി). മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഖബറടക്കും.

വടകരയില്‍ ട്രെയിന്‍ തട്ടി അയനിക്കാട് സ്വദേശിയായ യുവതി മരിച്ചു

വടകര: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . അയനിക്കാട് ചെറുവലത്ത് ബാബുരാജിന്റെ മകള്‍ ഗായത്രിയാണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ വടകര പൂവാടന്‍ സമീപമാണ് സംഭവം. സി എം ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നഴ്‌സിംഗ് ട്രെയിനി ആണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഗായത്രി ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല. വടകര

വീട്ടുമുറ്റത്തേക്ക് കയറ്റുന്നതിനിടെ ബൈക്ക് ചരിഞ്ഞു, ചെയിനിനുള്ളില്‍ കാല് കുടുങ്ങി; അയനിക്കാട് സ്വദേശിയായ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്, ചെയിന്‍ മുറിച്ച് നീക്കി

പയ്യോളി: ബൈക്കിന്റെ ചെയിനിനുള്ളില്‍ കാല് കുടുങ്ങിയ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നാലാം കണ്ടത്തില്‍ ഇരുപത്തിയഞ്ചുകാരനായ എന്‍.കെ.വിഷ്ണുലാലിന്റെ കാലാണ് ചെയിനില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറ്റുകയായിരുന്നു വിഷ്ണുലാല്‍. ഇതിനിടെ ബൈക്ക് ചരിയുകയായിരുന്നു. വീഴാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് വിഷ്ണുലാലിന്റെ കാല്‍ ബൈക്കിന്റെ ചെയിനില്‍ കുടുങ്ങിയത്.

ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വരൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിലെ അഞ്ച് പേർക്ക് പരിക്ക്

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം ഇന്നോവ കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിയ്ക്കുകയായിരുന്നു. വിവാഹത്തിനായി പോവുകയായിരുന്ന വരനും ബന്ധുക്കളും സഞ്ചരിച്ചവരാണ് അപകടം പറ്റിയത് എന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കണ്ണൂരിലേക്ക്

പയ്യോളിയില്‍ വീണ്ടും തെരുവുനായ ആക്രമണം; അയനിക്കാട് വീട്ടിലേക്ക് പോകുകയായിരുന്ന വയോധികന് പരിക്കേറ്റു

പയ്യോളി: തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് വയോധികന് പരിക്കേറ്റു. അയനിക്കാട് ചാത്തമംഗലത്ത് കുനീമ്മല്‍ പുരുഷോത്തമനെയാണ് തെരുവുനായ ആക്രമിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുറ്റിയില്‍ പീടികയുടെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍പാതയ്ക്ക് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. പുരുഷോത്തമന്റെ കയ്യില്‍ നായ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീപ്പ് മറിഞ്ഞു, അഞ്ച് പേര്‍ക്ക് പരിക്ക്; അപകടം അയനിക്കാട് ദേശീയപാതയില്‍

പയ്യോളി: അയനിക്കാടുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലീറോ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ജീപ്പിന്റെ അതേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടര്‍ പൊടുന്നനെ വലത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനായി വലത് ഭാഗത്തേക്ക് വെട്ടിച്ച ബൊലീറോ നിയന്ത്രണം

റോഡിലെ കുഴി കണ്ട് വെട്ടിച്ചതോടെ തെന്നി വീണു; അയനിക്കാട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുകയും തുടര്‍ന്ന് തെന്നി വീഴുകയുമായിരുന്നു. ഈ സമയത്ത് ദേശീയപാതയില്‍ മറ്റ് വാഹനങ്ങളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. അപകടം