‘കാർ വായുവിൽ ഉയർന്ന് തലകീഴായി റോഡിൽ വീണു’; കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ കാർ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


ബാലുശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട് കാര്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

കാര്‍ നിയന്ത്രണം വിട്ട് ഇടതുവശത്ത് റോഡരികിലെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വായുവില്‍ ഉയര്‍ന്നുപൊങ്ങി. പിന്നീട് നിലത്തുവീണ കാര്‍ കറങ്ങിത്തിരിഞ്ഞ് തലകീഴായി നില്‍ക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കരുമലയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

വീഡിയോ കാണാം: