Tag: car accident

Total 7 Posts

മൂടാടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഓവുചാലില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: മൂടാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണു. ഹാജി പി.കെ സ്‌കൂളിന് സമീപത്ത് ഇന്ന് വൈകിട്ട് 4മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. സ്‌കൂളിന് സമീപത്തെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂളിന്റെ മതിലില്‍ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ബാലുശ്ശേരി സ്വദേശികളായ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്. പയ്യോളി

ദേശീയപാതയില്‍ അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശികളായ മൂന്നുപേര്‍ക്ക പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം 5.10ഓടെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വടകര ആവിക്കല്‍ സ്വദേശികളായ കരുണാകരന്‍ (64), സനില (38), സനൂപ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതേ സ്ഥലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. 24ാം മൈല്‍സില്‍ എം.എല്‍.പി സ്‌കൂളിന് സമീപത്തെ സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലാണ് അപകടം നടന്നത്.

അരിക്കുളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്

കൊയിലാണ്ടി: അരിക്കുളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കുന്നോത്ത് മുക്കില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്ത് നിന്ന് അരിക്കുളത്തേക്ക് പോവുകയായിരുന്ന മാരുതി കാറും എതിരെ വന്ന കിയ സെല്‍റ്റോസ് കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ എയര്‍ബാഗ് പുറത്ത് വന്നിട്ടുണ്ട്. മാരുതി കാറിലുണ്ടായിരുന്ന അരിക്കുളം സ്വദേശി വിജയന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നെഞ്ചിന് പരിക്കേറ്റ വിജയനെ ഉടന്‍

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ബെംഗളൂരുവില്‍ കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി മരിച്ചു

ബെംഗളൂരു: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. ഒളവണ്ണ ചേളനിലം എം.ടി ഹൗസില്‍ ജെ.അബ്ദുള്‍ അസീസിന്റെ മകള്‍ ജെ.ആദില ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരിക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

‘കാർ വായുവിൽ ഉയർന്ന് തലകീഴായി റോഡിൽ വീണു’; കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ കാർ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

ബാലുശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട് കാര്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. കാര്‍ നിയന്ത്രണം വിട്ട് ഇടതുവശത്ത് റോഡരികിലെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വായുവില്‍ ഉയര്‍ന്നുപൊങ്ങി. പിന്നീട് നിലത്തുവീണ കാര്‍ കറങ്ങിത്തിരിഞ്ഞ് തലകീഴായി നില്‍ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കരുമലയില്‍

കാസര്‍കോട് സ്വദേശി നാദാപുരത്ത് മരിച്ച നിലയില്‍

നാദാപുരം: നാദാപുരം നരിക്കാട്ടേരിയില്‍ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ നടാച്ചേരി വലിയ പൊയില്‍ കരുണാകരന്റെ മകന്‍ ശ്രീജിത്തിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കെ.എല്‍ 60 എസ് 2952 എന്ന നമ്പറിലുള്ള കാസര്‍കോട് രജിസ്‌ട്രേഷന്‍ കാറുമുണ്ടായിരുന്നു. വാഹനാപകടമാണ് മരണകാരണമെന്ന് നാദാപുരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇന്നലെ രാത്രി

എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ വാഹനാപകടം; എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദിന് പരുക്ക്

മുക്കം: എല്‍.ഡി.എഫ്. കോഴിക്കോട് ജില്ലാ കണ്‍വീനറും എന്‍.സി.പി. ജില്ലാ പ്രസിഡന്റുമായ മുക്കം മുഹമ്മദിന് വാഹനാപകടത്തില്‍ പരിക്ക്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ നീലേശ്വരത്തിന് സമീപം മാങ്ങാ പൊയിലില്‍ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാര്‍ ഉടനെ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍