മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിത ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറ വച്ചു; 20 കാരനായ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ


Advertisement

ഉള്ളിയേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് (എം.എം.സി) ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറവെച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ.

Advertisement

സ്വകാര്യ മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരൻ സരുൺ രാജ് (20) ആണ് ക്യാമറാ ഫോൺ വെച്ചതിന് അറസ്റ്റിലായത്.

Advertisement

വസ്ത്രം മാറുന്ന മുറിയിൽ മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മാനേജ്മെൻറും ജീവനക്കാരും പോലീസിൽ പരാതി നല്കുകയായിരുന്നു.

Advertisement

അത്തോളി എസ്.ഐ ആർ. രാജീവ് അറസ്റ്റ് ചെയ്ത സരുൺ രാജിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.