മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു; പെൺകുട്ടി അഞ്ച് മാസം ഗർഭിണി


Advertisement

മലപ്പുറം: മങ്കടയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു. പതിനാലുകാരിയായ വിദ്യാർത്ഥിനി അഞ്ച് മാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

Advertisement

പെൺകുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

Advertisement

പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Advertisement

Summary: Brother and relative raped fourteen year old girl