നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു, കീഴരിയൂരിലും നന്തിയിലു കഞ്ചാവ് വേട്ട; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (17/07/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂലൈ 17 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. 20000 വീടുകളില്‍ കുടിവെള്ളമെത്തും; കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു, പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

കൊയിലാണ്ടി: കുടിവെള്ളത്തിനായി റോഡരികില്‍ പാത്രങ്ങള്‍ നിരത്തി ടാങ്കര്‍ ലോറിയില്‍ വെള്ളം വരുന്നതും കാത്തിരിക്കേണ്ട വേനല്‍ക്കാലം ഇനി കൊയിലാണ്ടിക്കുണ്ടാവില്ല. നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ബംഗാൾ സ്വദേശി പിടിയിൽ; തൂക്കി നൽകാനുള്ള ത്രാസും അറുപതിനായിരം രൂപയും പിടികൂടി (വീഡിയോ കാണാം)

കൊയിലാണ്ടി: കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. 100 ഗ്രാമിലേറെ കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കൾ, കഞ്ചാവ് തൂക്കി നൽകാനുപയോഗിക്കുന്ന ത്രാസ്, പ്ലാസ്റ്റിക് കവർ, അറുപതിനായിരം രൂപ എന്നിവ സഹിതമാണ് ബംഗാൾ സ്വദേശി സാജിദിനെ കൊയിലാണ്ടി പൊലീസ് പിടികൂടിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. കാരയാട് സ്വദേശിയായ ഇരുപത്തൊന്നുകാരൻ മെെസൂരുവിൽ അന്തരിച്ചു

അരിക്കുളം: കാരയാട് സ്വദേശിയായ വിദ്യാർത്ഥി മെെസൂരുവിൽ അന്തരിച്ചു. കൊയിലോത്ത് അസ്ലമിന്റെ മകൻ നിഹാൽ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസാണ്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. പൂര്‍വ്വികര്‍ക്കുവേണ്ടി വ്രതമെടുത്ത് ബലിയര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങള്‍; പിതൃസ്മരണകളുടെ കടലിരമ്പത്തില്‍ ഉരുപുണ്യകാവ് ക്ഷേത്രവും പരിസരവും

കൊയിലാണ്ടി: മണ്‍മറഞ്ഞവരുടെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി മൂടാടി ഉരുപുണ്യകാവ് ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്താന്‍ എത്തിയത് പതിനായിരങ്ങള്‍. പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രപരിസരത്ത് ഭക്തര്‍ എത്തിത്തുടങ്ങി. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. നന്തിയില്‍ ഒരു കിലോയിലേറെ കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

നന്തിബസാര്‍: നന്തി പുളിമുക്കില്‍ നിന്നും ഒരു കിലോ 50ഗ്രാം കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. സര്‍ജഹാന്‍ (21) ആണ് പിടിയിലായത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…