കൊയിലാണ്ടി കോമത്തുകരയില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും പരിക്ക്


Advertisement

കൊയിലാണ്ടി: കോമത്തുകരയില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

Advertisement

കോമത്തുകര തുളസീദളത്തില്‍ സുനി, മകന്‍ അന്‍ഷിന്‍ദേവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ ബൈക്കിലേക്ക് വിദ്യാര്‍ഥികള്‍ ഓടിച്ച മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. മുചുകുന്ന് അഭിനവ്, കൊല്ലം സ്വദേശി അനന്തു എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുനിയും മറ്റ് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Advertisement

അന്‍ഷിന്‍ദേവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


News Update: കോമത്തുകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Advertisement