ബെല്ല ഫര്‍ണിച്ചര്‍ ഫെസ്റ്റ്: മാസാന്ത നറുക്കെടുപ്പില്‍ സമ്മാനം ലുലുവിന്


Advertisement

നടുവണ്ണൂര്‍: ബെല്ല ഫര്‍ണിച്ചര്‍ വിപണനോത്സവം 2022ന്റെ ഭാഗമായി നടന്ന മാസാന്ത നറുക്കെടുപ്പില്‍ മൂലാട് ചെമ്പോത്തന്‍കണ്ടി ലുലു സമ്മാനാര്‍ഹയായി. പേരാമ്പ്ര ബെല്ല ഷോറൂമില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജന. സെക്രട്ടറി ഒ.പി.മുഹമ്മദ് ആണ് നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചത്.

Advertisement

മാനേജിംഗ് ഡയരക്ടര്‍ എം.കെ. ജലീല്‍, കെ.വി.വി.ഇ.എസ് വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍, ട്രഷറര്‍ സലീം മണവയല്‍, സന്ദീപ്, ബെല്ല ഷോറൂം മാനേജര്‍ ഫരീദ്, ജാബിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മാസം തോറുമുള്ള നറുക്കെടുപ്പില്‍ ആകര്‍ഷകമായ ഫര്‍ണിച്ചറുകളാണ് സമ്മാനം നല്‍കുന്നത്. കേരളത്തിലെ മികച്ച ഫര്‍ണിച്ചര്‍ വിപണന ശൃംഖലയായ ബെല്ല ഷോറൂമുകളില്‍ നടന്നുവരുന്ന മെഗാ ഫര്‍ണിച്ചര്‍- ഓണം വിപണനോത്സവത്തില്‍ മികച്ച ഓഫറുകളും അധിക വൗച്ചറുകളും പ്രത്യേക സമ്മാനങ്ങളും നല്‍കിവരുന്നുണ്ട്.

Advertisement

ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍ ആകര്‍ഷകമായ വിലക്കിഴിവോടെ അത്തോളി, നടുവണ്ണൂര്‍, പേരാമ്പ്ര, കുറ്റ്യാടി ബെല്ല ഷോറൂമുകളില്‍ നിന്ന് സ്വന്തമാക്കാം.

Advertisement

summary: Bella Furniture Fest: Prize in monthly draw goes to Lulu