ഇന്ന് നബിദിനം; പ്രവാചകന്റെ ജന്മദിനത്തെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ച് വിശ്വാസികള്‍


Advertisement

ആഘോഷത്തിന്റെയും ആത്മീയതയുടെയും നിറവില്‍ ഇന്ന് നബിദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തെ പതിവ് പോലെ വൈവിധ്യമായ പരിപാടികളോടെയാണ് കേരളത്തിലെ വിശ്വാസി സമൂഹം വരവേല്‍ക്കുന്നത്. നമ്മുടെ നാട്ടിലും പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് ജാതിമതഭേദമന്യെ നിരവധി പരിപാടികളോടെ നബിദിനാഘോഷം നടക്കുന്നുണ്ട്.

Advertisement

ഹിജ്‌റ വര്‍ഷ പ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം 12 നാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. മക്കയില്‍ എ.ഡി 571 ലാണ് പ്രവാചകന്‍ ജനിച്ചത്. കണക്ക് പ്രകാരം ഇന്ന് പ്രവാചകന്റെ 1497-ാമത് പിറന്നാളാണ്. നബിദിനം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

വിവിധ മതസംഘടനകളുടെ നേതൃത്വത്തിലൂണ് സംസ്ഥാനത്തെ വിപുലമായ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. ഖുര്‍ആന്‍ പാരായണം, സ്വലാത്തുകള്‍, ഇസ്ലാമിക കലാപരിപാടികള്‍, നബി ചരിത്ര വിവരണം, പ്രകീര്‍ത്തനം, മത പ്രസംഗം, അന്നദാനം, ദാനധര്‍മ്മങ്ങള്‍, ആഘോഷയാത്രകള്‍ തുടങ്ങിയ നിരവധി പരിപാടികളുടെ അകമ്പടിയോടെയാണ് കേരളത്തില്‍ നബിദിനാഘോഷം നടക്കുക.

Advertisement

നബിദിനം സംബന്ധിച്ച് പലവിധ വ്യത്യസ്തതകളും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. സുന്നി വിഭാഗത്തിലുള്ളവരാണ് റബ്ബിഉല്‍ അവ്വല്‍ മാസത്തിലെ 12-ാം ദിവസമാണ് നബിദിനം ആഘോഷിക്കുന്നതെങ്കില്‍ ഷിയ വിഭാഗത്തില്‍ പെട്ടവര്‍ ഈ മാസത്തിലെ 17-ാം ദിവസമാണ് നബിദിനം കൊണ്ടാടുന്നത്. അതേസമയം ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ വിഭാഗങ്ങള്‍ നബിദിനം ആഘോഷിക്കാറുമില്ല.


എല്ലാ വായനക്കാര്‍ക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകള്‍…