Tag: Prophet

Total 7 Posts

ഇന്ന് നബിദിനം; പ്രവാചകന്റെ ജന്മദിനത്തെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ച് വിശ്വാസികള്‍

ആഘോഷത്തിന്റെയും ആത്മീയതയുടെയും നിറവില്‍ ഇന്ന് നബിദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തെ പതിവ് പോലെ വൈവിധ്യമായ പരിപാടികളോടെയാണ് കേരളത്തിലെ വിശ്വാസി സമൂഹം വരവേല്‍ക്കുന്നത്. നമ്മുടെ നാട്ടിലും പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് ജാതിമതഭേദമന്യെ നിരവധി പരിപാടികളോടെ നബിദിനാഘോഷം നടക്കുന്നുണ്ട്. ഹിജ്‌റ വര്‍ഷ പ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം 12 നാണ് പ്രവാചകന്‍ മുഹമ്മദ്

മാസപ്പിറവി കണ്ടില്ല; നബിദിനം ഈ മാസം 28 ന്‌

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഈ മാസം 28ന് നബി ദിനമായിരിക്കും. നാളെ (ഞായര്‍) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് സെപ്തംബര്‍ 28ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ

ദഫ് മുട്ടും കലാപരിപാടികളും; നബിദിനത്തെ ആഘോഷപൂര്‍വം കൊണ്ടാടി നന്തിയിലെ വിദ്യാര്‍ഥികള്‍ ( വീഡിയോ കാണാം)

നന്തി ബസാർ: വര്‍ണാഭമായ റാലിക്കൊപ്പം മറ്റ് വ്യത്യസ്ത കലാമത്സര പരിപാടികളുമായി നബിദിനം ആഘോഷിച്ച് നന്തിബസാറിലെ വിദ്യാര്‍ത്ഥികള്‍. കടലൂർ നുസ്രത്തുൽ ഇസ്ലാം, കോടിക്കൽ ശറഫുൽ ഇസ്ലാം, കുതിരോടി മദ്രസ്സത്തുൽ ഹിദായ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വമ്പിച്ച നബിദിനറാലിയും അനുബന്ധപരിപാടികളും സംഘടിപ്പിച്ചത്. കലാപരിപാടികള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ മത്സരങ്ങളും നടത്തി. കൂടാതെ മൗലീദ് പാരായണവും അന്നദാനവുമുണ്ടായിരുന്നു. വീഡിയോ കാണാം:

മതസൗഹാർദ്ദം ഈ നാടിന്റെ പതിവ് കാഴ്ച; അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ നബിദിന റാലിയെ പായസം നൽകി സ്വീകരിച്ച് എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രം

അത്തോളി: നബിദിനറാലിയെ മധുരം നൽകി സ്വീകരിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിയെയാണ് എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്ര ഭാരവാഹികൾ പായസം വിതരണം ചെയ്ത് സ്വീകരിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.കെ.ദയാനന്ദൻ ബദർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാഖവിയ്ക്ക് മധുരം നൽകിയാണ് സ്വീകരണം

കാതിന് ഇമ്പമായി നബി കീർത്തനങ്ങളും മദ്ഹ് ഗാനങ്ങളും; കൊല്ലത്ത് നടത്തിയ മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി

കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാറിന്റെയും സുന്നി സംഘ കുടുംബത്തിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി. അൽ ഹമദാൻ സുന്നി മദ്രസയിൽ നിന്നാരംഭിച്ച റാലി മർകസ് മാലിക് ദീനാറിൽ സമാപിച്ചു. ഹസീബ് സഖാഫി പ്രാർഥന നിർവഹിച്ചു. വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയിൽ നിരവധി വിശ്വാസികള്‍ അണിനിരന്നു.

പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാറിന്റെ സ്നേഹ മധുരം മിലാദ് ചായ 

കൊയിലാണ്ടി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പാറപ്പള്ളി മർകസ് മാലിക് ദീനാർ നടത്തിയ ‘മിലാദ് ചായ’ ശ്രദ്ധേയമായി. മിസ്കുൽ മദീന റബീഅ് കാമ്പയിനിന്റെ ഭാഗമായിട്ടാണ് അന്നബഅ് സ്റ്റുഡന്റ് യൂണിയൻ കൊല്ലം അങ്ങാടിയിൽ സൗഹൃദ ചായ സംഘടിപ്പിച്ചത്. വിവിധ മത-സാമൂഹ്യ-രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകർ സംബന്ധിച്ച സൗഹൃദ സംഗമം കൊയിലാണ്ടി എസ് ഐ അനൂപ് ഉദ്ഘാടനം ചെയ്തു. മർകസ്

പ്രവാചകനിന്ദ: അതിവൈകാരികത പരിഹാരമല്ലെന്ന് കൊയിലാണ്ടിയിൽ കെ.എൻ.എം നേതൃസംഗമം

കൊയിലാണ്ടി: രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഹമ്മദ് നബിയെ നിന്ദിച്ചത് പ്രതിഷേധാർഹമാണെന്ന് കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ. കൊയിലാണ്ടിയിൽ ചേർന്ന കോഴിക്കോട് നോർത്ത് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധമുയരണം. എന്നാൽ അത് സമാധാനപരമായിരിക്കണം. ഇസ്ലാമിനു നേരെയുള്ള അവഹേളനത്തിനും പതിനാല് നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്. ഇത്തരം സന്ദർഭത്തിൽ