Tag: Nabidinam

Total 8 Posts

നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ

കീഴരിയൂർ: നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. നടുവത്തൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ്അലി ഫൈസി പാലക്കുളം അധ്യക്ഷനായി. രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എം.എം.രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത്

ഇന്ന് നബിദിനം; പ്രവാചകന്റെ ജന്മദിനത്തെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ച് വിശ്വാസികള്‍

ആഘോഷത്തിന്റെയും ആത്മീയതയുടെയും നിറവില്‍ ഇന്ന് നബിദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തെ പതിവ് പോലെ വൈവിധ്യമായ പരിപാടികളോടെയാണ് കേരളത്തിലെ വിശ്വാസി സമൂഹം വരവേല്‍ക്കുന്നത്. നമ്മുടെ നാട്ടിലും പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് ജാതിമതഭേദമന്യെ നിരവധി പരിപാടികളോടെ നബിദിനാഘോഷം നടക്കുന്നുണ്ട്. ഹിജ്‌റ വര്‍ഷ പ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം 12 നാണ് പ്രവാചകന്‍ മുഹമ്മദ്

‘നബിദിന അവധി മാറ്റണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും എസ്.കെ.എസ്.എസ്.എഫും

കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ചുള്ള കേരളത്തിലെ പൊതുഅവധി ദിനം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും എസ്.കെ.എസ്.എസ്.എഫുമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. നേരത്തേ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബര്‍ 27 നായിരുന്നു നബിദിനം. എന്നാല്‍ മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ സെപ്റ്റംബര്‍ 28 ന് നബിദിനം ആചരിക്കാന്‍ ഖാസിമാരും ഇസ്‌ലാമിക

മാസപ്പിറവി കണ്ടില്ല; നബിദിനം ഈ മാസം 28 ന്‌

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഈ മാസം 28ന് നബി ദിനമായിരിക്കും. നാളെ (ഞായര്‍) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് സെപ്തംബര്‍ 28ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ

ദഫ് മുട്ടും കലാപരിപാടികളും; നബിദിനത്തെ ആഘോഷപൂര്‍വം കൊണ്ടാടി നന്തിയിലെ വിദ്യാര്‍ഥികള്‍ ( വീഡിയോ കാണാം)

നന്തി ബസാർ: വര്‍ണാഭമായ റാലിക്കൊപ്പം മറ്റ് വ്യത്യസ്ത കലാമത്സര പരിപാടികളുമായി നബിദിനം ആഘോഷിച്ച് നന്തിബസാറിലെ വിദ്യാര്‍ത്ഥികള്‍. കടലൂർ നുസ്രത്തുൽ ഇസ്ലാം, കോടിക്കൽ ശറഫുൽ ഇസ്ലാം, കുതിരോടി മദ്രസ്സത്തുൽ ഹിദായ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വമ്പിച്ച നബിദിനറാലിയും അനുബന്ധപരിപാടികളും സംഘടിപ്പിച്ചത്. കലാപരിപാടികള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ മത്സരങ്ങളും നടത്തി. കൂടാതെ മൗലീദ് പാരായണവും അന്നദാനവുമുണ്ടായിരുന്നു. വീഡിയോ കാണാം:

മതസൗഹാർദ്ദം ഈ നാടിന്റെ പതിവ് കാഴ്ച; അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ നബിദിന റാലിയെ പായസം നൽകി സ്വീകരിച്ച് എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രം

അത്തോളി: നബിദിനറാലിയെ മധുരം നൽകി സ്വീകരിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിയെയാണ് എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്ര ഭാരവാഹികൾ പായസം വിതരണം ചെയ്ത് സ്വീകരിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.കെ.ദയാനന്ദൻ ബദർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാഖവിയ്ക്ക് മധുരം നൽകിയാണ് സ്വീകരണം

ഇത് സാഹോദര്യത്തിന്റെ മധുരം, നമ്മുടെ നാടിന്റെ മാതൃക; പാറപ്പള്ളിയിൽ നിന്നുള്ള നബിദിന റാലിയെ സ്നേഹമധുരം നൽകി വരവേറ്റ് മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്ര പരിസരം (വീഡിയോ കാണാം)

കൊയിലാണ്ടി: കൊല്ലം ഖിദ്മത്തുല്‍ ഇസ്ലാം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബി ദിന റാലിയ്ക്ക് മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്ര പരിസരത്ത് ലഭിച്ചത് ഊഷ്മളമായ വരവേൽപ്പ്. മതസാഹോദര്യത്തിന്‍റെ മധുരം വിളമ്പിക്കൊണ്ടാണ് ക്ഷേത്ര പരിസരത്തുള്ളവർ റാലിയെ സ്വീകരിച്ചത്. റാലിയില്‍ പങ്കെടുത്ത ഇരുനൂറ്റിയറുപതോളം കുട്ടികള്‍ക്ക് പുറമെ റാലിയെ നയിച്ച ഖിദ്മത്തുല്‍ ഇസ്ലാം കമ്മറ്റി ഭാരവാഹികള്‍, ഉസ്താദുമാര്‍ എന്നിവരും സാഹോദര്യത്തിന്‍റെ മധുരം നുണഞ്ഞു.

കാതിന് ഇമ്പമായി നബി കീർത്തനങ്ങളും മദ്ഹ് ഗാനങ്ങളും; കൊല്ലത്ത് നടത്തിയ മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി

കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാറിന്റെയും സുന്നി സംഘ കുടുംബത്തിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി. അൽ ഹമദാൻ സുന്നി മദ്രസയിൽ നിന്നാരംഭിച്ച റാലി മർകസ് മാലിക് ദീനാറിൽ സമാപിച്ചു. ഹസീബ് സഖാഫി പ്രാർഥന നിർവഹിച്ചു. വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയിൽ നിരവധി വിശ്വാസികള്‍ അണിനിരന്നു.