വേഷപകർച്ചയുടെ ഉടയാടകൾ അണിയാൻ ഇനി മുരളീധരന്‍ ചേമഞ്ചേരിയില്ല; നാടിന് നഷ്ടമായത് അതുല്യപ്രതിഭയെ


Advertisement

കൊയിലാണ്ടി: വേഷപകർച്ചയുടെ ഉടയാടകൾ അണിഞ്ഞ് മുരളീധരന്‍ ചേമഞ്ചേരി ഇനി വരില്ല. മുരളീധരൻ ചേമഞ്ചേരിയുടെ വിയോ​ഗത്തോടെ നാടിന് ഷ്ടമായത് അതുല്യപ്രതിഭയെ. ജീവിതം കലകൾക്കായി മാറ്റി വച്ച പ്രതിഭയാണ് അദ്ദേഹം. പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്കുളള സന്നിദാനത്തേക്കുള്ള യാത്രക്കിടയിലാണ് ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവൻ കവർന്നത്.

Advertisement

കഴിഞ്ഞ 37 വര്‍ഷമായി കലാരം​ഗത്ത് സജീവ സാന്നിധ്യമാണ് മുരളീധരൻ. നാടോടി, ക്ലാസിക്കല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. മൃദംഗം, ചെണ്ട, തകില്‍, ഇടയ്ക്ക, ഗഞ്ചിറ, ഘടം, അഭിനയം, തോറ്റം, തിറയാട്ടം, ഭജന്‍സ്, നാടൻപാട്ട്, കവിത, ദൃശ്യാവിഷ്‌കാരം തുടങ്ങി മുരളീധരന്‍ ചേമഞ്ചേരി എന്ന അനുഗൃഹീത കലാകാരന് വഴങ്ങാത്തതായി ഒന്നുമില്ല. പ്രമുഖ തെയ്യാം തിറയാട്ട കലാകാരനാണ്. കഴിഞ്ഞ വര്‍ഷം ചേമഞ്ചേരി അരിക്കിലാടത്ത് ഭദ്രകാളി ക്ഷേത്രം പട്ടും വളയും നല്‍കി ആദരിച്ചിരുന്നു. ഭഗവതി, അഗ്നി ഘണ്ടാകര്‍ണ്ണന്‍, ഗുളികന്‍ എന്നി തെയ്യങ്ങള്‍ തന്മയത്തത്തോടെ കെട്ടിയാടുമായിരുന്നു. പതിനെട്ട് വര്‍ഷത്തോളമായി ഓണക്കാലത്ത് മാവേലി വേഷം ധരിച്ചും മുരളിധരന്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തും.

Advertisement

1974 മെയ് 21 ന് പരേതനായ നാണുവിന്റെയും ശാന്തയുടെയും മകനായി ജനിച്ചു. ആറാം വയസ്സിൽ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, ശിവദാസ് ചേമഞ്ചേരി എന്നിവരുടെ ശിഷ്യനായി കലാരംഗത്തെത്തി. തബലയിലായിരുന്നു തുടക്കം. തബല പരിശീലനത്തോടൊപ്പം സംഗീത പഠനവും. ഭഗവതി, അഗ്നി കണ്‌ഠാകര്‍ണന്‍, തീക്കുട്ടി ചാത്തന്‍ എന്നീ കോലങ്ങള്‍ തന്മയത്വത്തോടുകൂടി മുരളീധരന്‍ കെട്ടിയാടി. തെയ്യങ്ങളുടെ ചമയനിര്‍മാണം, മുഖത്തെഴുത്ത്, തോറ്റം എന്നിവയിലും കഴിവ് തെളിയിച്ചു. പുരോഗമന കലാ സാഹിത്യ സംഘം അംഗവും ചേമഞ്ചേരിയിലെ കലാകാരന്‍മാരുടെ കൂട്ടായ്മയായ നന്മയുടെ യൂണിറ്റ് സെക്രട്ടറിയുമാണ്. മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ ”കലാപ്രതിഭ” അവാര്‍ഡ്, ”ബോംബെ ഓള്‍ മലയാളി കലാപ്രതിഭ പുരസ്‌കാരം”, റോട്ടറി ”രാമായണപാരായണ കലാരത്‌നം” തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Advertisement

ഭാര്യ: വിജിത.മകള്‍: വേദ ലക്ഷ്മിയെ കൂടാതെ പേരിടാത്ത നാല് മാസം പ്രായമായ കുട്ടിയുമുണ്ട്. ഉണ്ണികൃഷ്ണന്റീന(ചെന്നൈ), റീജ എന്നിവർ സഹോദരങ്ങളാണ്. ഇന്നലെ രാത്രി പൂക്കാട് മരുളീധരനെ അവസാനമായി ഒരുനോക്കു കാണാനായി നിരവധി പേരാണ് എത്തിയത്. സംസ്ക്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് പൂക്കാട് ​​ഗൾഫ് റോഡിലെ തറവാട് വീട്ടിൽ.

Summary: Artist Muraleedharan chemanchery life story