”കാല്‍നടയാത്രക്കാര്‍ക്ക് അനുവദിച്ച ഭാഗങ്ങള്‍ ഉപയോഗിക്കൂ”; ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് മറ്റ് രാജ്യങ്ങളിലെ ഭാഷകള്‍ക്കൊപ്പം മലയാളത്തിലും അനൗണ്‍സ്‌മെന്റ് (വീഡിയോ കാണാം)


Advertisement

ഖത്തര്‍: ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടേതിനൊപ്പം തന്നെയാണ് ഇന്ത്യയിലെ കളി ആവേശവും. പ്രത്യേകിച്ച് കേരളത്തിലേത്.

Advertisement

കേരളക്കാര്‍ക്ക് ലോകകപ്പ് ഫുട്‌ബോളിനോടുള്ള പ്രിയം ഖത്തറിനും സുപരിചിതമാണ്. അതുകൊണ്ടുതന്നെ മലയാളികളെക്കൂടി പ്രത്യേകം പരിഗണിക്കുന്നുണ്ട് ഖത്തര്‍ ലോകകപ്പ് സംഘാടകര്‍. അതിന് തെളിവെന്നവണ്ണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡയോ ആണിത്.

Advertisement

ഖലീഫ സ്റ്റേഡിയം പരിസരത്ത് പൊലീസ് വാഹനത്തില്‍ മലയാളത്തില്‍ അനൗണ്‍സ്‌മെന്റ് ചെയ്യുകയാണ്. ‘കാല്‍നടയാത്രക്കാര്‍ക്ക് അനുവദിച്ച ഭാഗങ്ങള്‍ ഉപയോഗിക്കൂ” എന്നാണ് അനൗണ്‍സ്‌മെന്റ്. അറബി, ഉറുദു, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴ് ഭാഷകളിലാണ് അനൗണ്‍സ്‌മെന്റ്. ഇതില്‍ ആറാമതായാണ് മലയാളത്തില്‍ അനൗണ്‍സ് ചെയ്യുന്നത്.

Advertisement

വീഡിയോ:

Summary: Announcement in Malayalam at World Cup stadium premises