നിങ്ങൾ വടകരയിൽ ജില്ലാ കലോത്സവ നഗരിയിലാണോ ? ഫോണുകൾ കാഴ്ചകൾ ഒപ്പിയെടുക്കുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്കിതാ ഒരു മത്സരം; വിശദ വിവരങ്ങൾ അറിയാം


വടകര: ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് ട്രോഫി കമ്മിറ്റി സംഘടിപ്പിക്കുന്ന മൊബൈൽ ഫോട്ടോഗ്രഫി മത്സരം.

🔸 തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ആദ്യ മൂന്ന് ഫോട്ടോകൾക്ക് സമ്മാനം നൽകുന്നതാണ്.

🔸 വിഷയം : കലോത്സവ കാഴ്ചകൾ (ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് ഏത് ഫോട്ടോയുമാകാം)
🔸 വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം

🔸 ഒരാള്‍ ഒരു ഫോട്ടോ മാത്രം അയക്കുക.

🔸ഫോട്ടോ എഡിറ്റ് ചെയ്യാൻ പാടുള്ളതല്ല. ക്രോപ്പ്, ബോർഡർ പോലെ പരിമിതമായ എഡിറ്റിംഗ് അനുവദനീയമാണ്. എന്നാൽ ഫിൽറ്റർ, കളർ ഷെയിഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വാട്ടർ മാർക്കോ മത്സരാർത്ഥിയുടെ പേരോ ചിത്രത്തിലെ ഒരു ഭാഗത്തും ഉൾപ്പെടുത്താൻ പാടില്ല.

🔸 ചിത്രങ്ങളില്‍ കൃത്രിമം കാണിച്ചുവെന്ന് വ്യക്തമായാല്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല.

🔸 നിങ്ങൾ അയക്കുന്ന ചിത്രത്തിനൊപ്പം, ഉപയോഗിച്ച മൊബൈൽ ഫോൺ മോഡൽ, മത്സരാർത്ഥിയുടെ പേര്‌ , ഫോൺ നമ്പർ എന്നീ വിവരങ്ങൾ കൂടി നൽകണം.

🔸ഫോട്ടോ അയക്കേണ്ട വാട്സാപ്പ് നമ്പർ: 8113019042

🔸 അവസാന തീയതി ഡിസംബർ ഒന്ന് (12 മണി )