Tag: FIFA World Cup

Total 19 Posts

ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച

ഇന്നലെ മെസ്സിക്കും ലാറ്റിനമേരിക്കയ്ക്ക് ഒപ്പം ജയിച്ച കൊയിലാണ്ടിക്കാരനായ സഖാവ് ചാത്തുക്കുട്ടി! രൂപേഷ്.ആര്‍ എഴുതുന്നു

വര്‍ണ്ണനാതീതമായ ചിലതുണ്ട്. മെസ്സി, മറഡോണ, ഫിദല്‍, ഗുവേര അങ്ങനെ അങ്ങനെ ….. സത്യത്തില്‍ അത് കേവലം പ്രതിഭാവിലാസം കൊണ്ടുമാത്രമല്ല. ഇവരിലെല്ലാം ഉള്‍ച്ചേര്‍ക്കപ്പെടുന്ന നിരവധി സ്വപ്നങ്ങളുണ്ട്. ഒരു പക്ഷെ അവര്‍ പോലും അറിയാതെ …. മൈക്ക് കൈയ്യില്‍ കിട്ടിയാല്‍ ചിലപ്പോള്‍ മനുവിന് ഭ്രാന്താണ്. വാക്കുകള്‍ അനര്‍ഗ്ഗള നിര്‍ഗ്ഗളമായി ഒഴുകി വരും. ആ സദസ്സില്‍ ഇരുന്നപ്പോള്‍ മനു പറയുന്നതില്‍

രോഗികള്‍ക്കൊപ്പമല്ലാതെ കൊയിലാണ്ടിയിലെ അഫ്‌സല്‍ ഡോക്ടര്‍ക്ക് എന്താഘോഷം; അര്‍ജന്റീന കപ്പടിച്ചതിന്റെ ആഘോഷത്തില്‍ ഇന്ന് രോഗികള്‍ക്ക് സൗജന്യ ചികിത്സയെന്ന പ്രഖ്യാപനവുമായി അസ്ഥിരോഗവിദഗ്ധന്‍ ഡോ.മുഹമ്മദ് അഫ്‌സല്‍

കൊയിലാണ്ടി: നീണ്ടു 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ അര്‍ജന്റീന മുത്തമിട്ടപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ പലതരത്തിലാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ മധുരം വിളമ്പിയും തുള്ളിച്ചാടിയും ആര്‍ത്തുവിളിച്ചുമൊക്കെയാണ് ബിഗ് സ്‌ക്രീനിനുമുന്നില്‍ ആരാധകര്‍ പ്രകടിപ്പിച്ചത്. എന്നാല്‍ അര്‍ജന്റീനയുടെ കട്ട ഫാനായ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ.മുഹമ്മദ് അഫ്‌സല്‍ പറയുന്നത് രോഗികള്‍ക്കൊപ്പമല്ലാതെ തനിക്കെന്താഘോഷം! എന്നാണ്. വിജയാഘോഷത്തിന്റെ ഭാഗമായി

ലോകകപ്പിൽ മുത്തമിട്ട് മെസി, രക്ഷകനായത് മാർട്ടിനസ്; 4-2 ന് ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്തു, അർജന്റീന ലോകകപ്പ് നേടുന്നത് 36 വർഷത്തിന് ശേഷം

ദോഹ: ഒടുവിൽ കാത്തിരുന്ന നിമിഷം പിറന്നു. ലോകകപ്പിൽ 36 വർഷത്തിന് ശേഷം അർജന്റീന മുത്തമിട്ടു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ ഷൂട്ടൌട്ടിൽ തകർത്താണ് മെസിയും കൂട്ടരും കപ്പ് നേടിയത്. രണ്ടിനെതിരെ നാല് ​ഗോൽ നേടിയാണ് അർജന്റീന വിജയകിക്കൊടി പാറിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി

ഖത്തറിന്റെ പ്രത്യേക അതിഥിയായി മോഹന്‍ലാല്‍, അര്‍ഹതയുള്ളവര്‍ കപ്പുയര്‍ത്തട്ടെയെന്ന് മമ്മൂട്ടി; ലോകകപ്പ് കലാശപ്പോര് കാണാന്‍ മലയാളത്തിന്റെ താരരാജാക്കന്മാരും

ദോഹ: ഇന്ന് വൈകിട്ട് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് സാക്ഷിയാവാന്‍ മലയാളത്തിന്റെ താരരാജാക്കന്മാരും. മോഹന്‍ലാലും മമ്മൂട്ടിയും ഫൈനല്‍ മത്സരം കാണാന്‍ ഇന്നലെ തന്നെ ഖത്തറിലെത്തിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍ക്കൊപ്പമാവും മമ്മൂട്ടി ഫൈനല്‍ മത്സരം കാണുക. റോയല്‍ ഹയ്യ വി.ഐ.ിപ. ബോക്‌സിലിരുന്നാണ് താരം കളി ആസ്വദിക്കുക. ഖത്തറിന്റെ പ്രത്യേക അതിഥിയായെത്തുന്ന മോഹന്‍ലാല്‍ ഇന്നലെ തന്നെ

നാലര പതിറ്റാണ്ട് അന്നം തന്ന നാട്ടിലേക്ക് കളിയാവേശവുമായി വീണ്ടും; ലോകകപ്പ് കാണാനായി ഒരിക്കല്‍ക്കൂടി ഖത്തറിലെത്തി വിശേഷങ്ങള്‍ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവാസയുടെ കൊയിലാണ്ടിയില്‍ എഴുതുന്നു തുഷാര മഹമൂദ്

  തുഷാര മഹമൂദ് ഖത്തറില്‍ നടക്കുന്ന 2022ലെ ഫിഫ ലോക കപ്പ് വിശേഷങ്ങളെ കുറിച്ചാണ് ലോകം എമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ക്ക് പറയാനുള്ളത്. ഞാന്‍ കണ്ട വിശേഷങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കുന്നതോടൊപ്പം ചുരുങ്ങിയ വാക്കുകളില്‍ എന്നെ പരിചയപ്പെടുത്തട്ടെ. 1975 ഏപ്രില്‍ 15ന് ബോംബെയില്‍ നിന്നും ദുംറ എന്ന കപ്പലില്‍ കയറി ഏഴാം നാളില്‍ ഖത്തറിലെ ദോഹ സീപോര്‍ട്ടില്‍

സി.ആര്‍. സെവനും രക്ഷിക്കാനായില്ല; പോര്‍ച്ചുഗല്ലിനും മടങ്ങാം; ചരിത്രം കുറിച്ച് മൊറോക്കോ സെമിയില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ സെമിയിലേക്ക്. 0-1 ഗോളിനാണ് മോറോക്കോയുടെ വിജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ. കിക്കോഫായി അഞ്ചാം മിനുറ്റില്‍ മത്സരത്തിലെ ആദ്യ ഫ്രീകിക്കില്‍ ഫെലിക്സിന്റെ ഹെഡര്‍ ബോനോ തട്ടിത്തെറിപ്പിച്ചു.

‘ജനാധിപത്യ ജര്‍മനീ, ഓര്‍മയുണ്ടോ ഈ മുഖം’; ലോകകപ്പ് ഗാലറിയില്‍ ഓസിലിന്റെ ചിത്രം ഉയര്‍ത്തി മൂടാടി സ്വദേശികള്‍, പിടിച്ചുവാങ്ങി കീറിയെറിഞ്ഞ് ജര്‍മന്‍ ആരാധകര്‍, വാക്കേറ്റം – വീഡിയോ കാണാം

കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് വേദി കളിക്കൊപ്പം പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ പ്രകടനത്തിന്റെയും വേദിയായിരുന്നു തുടക്കം മുതല്‍ തന്നെ. ജര്‍മനി, ഇറാന്‍ ഉള്‍പ്പടെയുള്ള ടീമുകള്‍ വരെ തങ്ങളുടെ രാഷ്ട്രീയം ഖത്തര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടണ്ട്. ഗാലറിയിലും വ്യക്തികളും കൂട്ടായ്മകളും പ്ലക്കാഡുകള്‍ ഉയര്‍ത്തിയും ചിത്രങ്ങള്‍ പൊക്കിയും പ്രതിഷേധങ്ങളും രാഷ്ട്രീയപ്രകടനങ്ങള്‍ നടത്തുന്നതും കാണാറുണ്ട്. ഇപ്പോഴിതാ, ഖത്തര്‍ ലോകകപ്പ് വേദിയില്‍ മെസ്യൂട്ട്

കുറച്ച് നാള്‍ കഴിഞ്ഞാല്‍ ലോകകപ്പിന് തിരശ്ശീല വീഴും, കളിയാരവങ്ങളൊടുങ്ങും, പക്ഷേ ലോകകപ്പ് നടത്തിപ്പില്‍ ഖത്തര്‍ കാണിച്ച മാതൃക എന്നെന്നേക്കും നിലനില്‍ക്കും; ഖത്തറില്‍ നിന്ന് എഴുത്തുകാരനും പേരാമ്പ്ര സ്വദേശിയുമായ സുഹാസ് പാറക്കണ്ടി

സുഹാസ് പാറക്കണ്ടി തീര്‍ന്നു എന്ന് തോന്നുന്നിടത്ത് നിന്നും തിരികെ വരുന്നതാണ് ത്രില്‍. അത് ഫുട്‌ബോള്‍ ആയാലും ജീവിതമായാലും. ഒരു ലോക ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണുക എന്നത് വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ക്യാന്‍സര്‍ തന്ന സര്‍ജറികളും കീമോകളും ബാക്കിയാക്കിയ പ്രശ്‌നങ്ങള്‍ കാരണം ആരോഗ്യം അനുവദിക്കില്ല എന്ന ഉറപ്പില്‍ ഫിഫ വളണ്ടിയര്‍ ഇന്‍വിറ്റേഷന്‍

മൂന്നുപതിറ്റാണ്ടിലേറെയായി ആരാധകര്‍ കൊതിക്കുന്ന ആ സ്വപ്‌നനിമിഷത്തിലേക്കോ അര്‍ജന്റീനിയന്‍ യാത്ര? പാഴാക്കിയ പെനാല്‍റ്റി 1978ലെയും 1986ലെയും ചരിത്രത്തിന്റെ ആവർത്തനമോ, ലോകകപ്പ് അർജന്റീനയ്ക്ക് തന്നെയെന്ന് ആരാധകർ

ദോഹ: ”ഞാന്‍ പാഴാക്കിയ ആ പെനാല്‍ട്ടിയോടെയാണ് എന്റെ ടീം കുറേക്കൂടി ശക്തരായി തിരിച്ചുവന്നത്” ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ പോളണ്ടിനെതിരായ നിര്‍ണായ മാച്ചില്‍ പെനാള്‍ട്ടി പാഴാക്കിയതിനെക്കുറിച്ച് അര്‍ജന്റീനിയന്‍ നായകന്റെ വാക്കുകളാണിത്. പെനാല്‍ട്ടി നഷ്ടപ്പെട്ടതോടെ എന്തുവന്നാലും ഈ മത്സരം ജയിച്ചേ തീരൂവെന്ന നിശ്ചയത്തോടെ ടീം കൂടുതല്‍ ആക്രമിച്ച് കളിച്ചതിനാലാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായത് എന്നര്‍ത്ഥത്തിലാണ് മെസി