Tag: FIFA World Cup

Total 19 Posts

”പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്… ഓക്കേ മിണ്ടുന്നില്ല.. തോല്‍പ്പിക്കാമല്ലോ” അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നത് ആഘോഷമാക്കി ആരാധകര്‍

കൊയിലാണ്ടി: ഫുട്‌ബോള്‍ മിശിഹാ ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ കിരീടവുമായി ഒരു മടക്കം എന്ന അര്‍ജന്റീനിയന്‍ സ്വപ്‌നത്തിന് വലിയൊരു പ്രഹരമായിരുന്ന സൗദി അറേബ്യയ്‌ക്കെതിരായ തോല്‍വി, ആ ചൊവ്വാഴ്ച ദുരന്തം ആരാധകര്‍ക്ക് ഇനി മറക്കാം. ആധികാരിക ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ് മെസിപ്പട. നോക്കൗട്ടിന് സമാനമായിരുന്നു അര്‍ജന്റീനയ്ക്ക് പോളണ്ടിനെതിരായ മത്സരം. പോളണ്ടിനാണെങ്കില്‍ ഒരു സമനില മതി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍.

”കാല്‍നടയാത്രക്കാര്‍ക്ക് അനുവദിച്ച ഭാഗങ്ങള്‍ ഉപയോഗിക്കൂ”; ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് മറ്റ് രാജ്യങ്ങളിലെ ഭാഷകള്‍ക്കൊപ്പം മലയാളത്തിലും അനൗണ്‍സ്‌മെന്റ് (വീഡിയോ കാണാം)

ഖത്തര്‍: ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടേതിനൊപ്പം തന്നെയാണ് ഇന്ത്യയിലെ കളി ആവേശവും. പ്രത്യേകിച്ച് കേരളത്തിലേത്. കേരളക്കാര്‍ക്ക് ലോകകപ്പ് ഫുട്‌ബോളിനോടുള്ള പ്രിയം ഖത്തറിനും സുപരിചിതമാണ്. അതുകൊണ്ടുതന്നെ മലയാളികളെക്കൂടി പ്രത്യേകം പരിഗണിക്കുന്നുണ്ട് ഖത്തര്‍ ലോകകപ്പ് സംഘാടകര്‍. അതിന് തെളിവെന്നവണ്ണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡയോ ആണിത്. ഖലീഫ സ്റ്റേഡിയം പരിസരത്ത് പൊലീസ് വാഹനത്തില്‍ മലയാളത്തില്‍

ആദ്യ പരാജയത്തിന് ശേഷം വിജയത്തോടെ സൗദിക്ക് മുന്നിൽ, മെക്‌സിക്കോയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്, പ്രീക്വാർട്ടർ സാധ്യത നിലനിർത്തി അർജന്റീന

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ്

ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി; കരുത്തരായ ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത് ജപ്പാന്‍

ദോഹ: അട്ടിമറികളുടെ അരങ്ങായി ഖത്തര്‍. ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മ്മനിക്കും ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തിയത്. അര്‍ജന്റീനയുടെ തോല്‍വിയ്ക്ക് സമാനമായ തോല്‍വിയാണ് ഇന്ന് ജര്‍മ്മനിയും രുചിച്ചത്. അര്‍ജന്റീനയെ ഏഷ്യന്‍ രാജ്യമായ സൗദിയാണ് ഇന്നലെ അട്ടിമറിച്ചതെങ്കില്‍ മറ്റൊരു ഏഷ്യന്‍ രാജ്യമായ ജപ്പാനാണ് ജര്‍മ്മനിയെ തോല്‍പ്പിച്ചത്. അടിച്ച ഗോളുകളുടെ എണ്ണത്തിലും സമാനതയുണ്ട്.

‘നൂറല്ല ഇനിയുമേറെയുണ്ട് അര്‍ജന്റീന ആരാധകര്‍ സമയമില്ലാത്തതിനാലാണ് ഇതില്‍ ഒതുങ്ങിപ്പോയത്’ അര്‍ജന്റീനയുടെ കളി കാണാന്‍ നേരത്തെ സ്‌കൂള്‍ വിടാന്‍ അധ്യാപകന് കത്തെഴുതിയ നാഫിഹ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറയുന്നു..കുട്ടികളുടെ ആവശ്യത്തിന് പരിഗണന നല്‍കുമെന്ന് ഹെഡ് മാസ്റ്ററും

നൊച്ചാട്: കാല്‍പന്തിന്റെ താളം നെഞ്ചിലേറ്റി ലോകം മുഴുവന്‍ ആരവങ്ങള്‍ മുഴക്കുമ്പോള്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളികാണാന്‍ വ്യത്യസ്തമായൊരു നിവേദനവുമായി നൊച്ചാട് ഹയര്‍ സെക്കന്ററിയിലെ വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ നിവേദനത്തിനു പിന്നിലെ ചേതോവികാരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കു വയ്ക്കുകയാണ് കുട്ടിഫാന്‍സ്. ഞങ്ങള്‍ അര്‍ജന്റീനാ ഫാന്‍സാണ്. അതിനാല്‍ തന്നെ അര്‍ജന്റീനയുടെ ഒരുകളിപോലും മിസ്സാക്കാന്‍

നാടും നഗരവും ഫുട്ബോൾ ലഹരിയിൽ; ലോകകപ്പിന് ഇന്ന് കിക്കോഫ്, കളി ഖത്തറിലാണെങ്കിലും ആവേശമിങ്ങ് കേരളത്തിൽ

ദോഹ: അടയാളപ്പെടുത്തുക കാലമേ, പുത്തൻ ചരിത്രങ്ങളുടെ പിറവികൾക്കു ഖത്തർ ഒരുങ്ങിക്കഴിഞ്ഞു… ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കുമ്പോൾ ലോകത്തിന്റെ കണ്ണ് മുഴുവൻ ഒരൊറ്റ പന്തിലേക്ക് നീളുകയാണ്… 29 ദിവസം നീളുന്ന മാമാങ്കത്തിനൊരുങ്ങി ലോകം. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ഫിഫ ലോക കപ്പിന് ഇന്ന് വൈകിട്ട് ആരംഭം. ഖത്തർ ലോകകപ്പിന് തിരി കൊളുത്താൻ ഇനി നിമിഷങ്ങൾ മാത്രം; എവിടെ,

”മെസ്സീ…. മാടാക്കരെന്ന്‌ അർജന്റീനയുടെ പുലിക്കുട്ടികള് ചോയ്യിച്ചിന്”; സന്നാഹ മത്സരത്തില്‍ മെസ്സിക്ക് തൊട്ടടുത്ത് നിന്ന് മാടാക്കരക്കാരന്‍, കൊയിലാണ്ടിക്കാരനാണോ വടകരക്കാരനാണോ എന്ന് സോഷ്യല്‍ മീഡിയ

കൊയിലാണ്ടി: കാൽപ്പന്തു കളിയുടെ ആവേശത്തിനിടയിലും ഉയർന്നു, ഒരു മാടാക്കരക്കാരന്റെ ശബ്ദം… ‘മെസ്സീ…. മാടാക്കരെന്ന്‌ അർജന്റീനയുടെ പുലിക്കുട്ടികള് ചോയ്യിച്ചിന്’. ബുധനാഴ്ച വൈകിട്ട് അബുദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ ലയണല്‍ മെസിയുടെ അര്‍ജന്റീനയും യുഎഇയുമായി നടന്ന സന്നാഹ മത്സരത്തിലാണ് കൗതുകകരമായ ഒരു സ്നേഹാന്വേഷണം നടന്നത്. മത്സരങ്ങൾക്കിടയിൽ കാണികളുടെ ഇടയിൽ നിന്ന് മാടാക്കരയുടെ സ്നേഹം ആരാധകൻ അറിയിക്കുകയായിരുന്നു. എന്നാൽ ആരാധകനെ

”ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്, അന്തിമ ടീമിനെ തീരുമാനിക്കാന്‍ ഇനിയും ദിവസമുണ്ട്”; ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ടീമില്‍ മാറ്റമുണ്ടായേക്കാമെന്ന സൂചന നല്‍കി കോച്ച് സ്‌കലോണി

ദോഹ: ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീനയുടെ 26 അംഗ സംഘത്തില്‍ മാറ്റം വരുത്തിയേക്കാമെന്ന സൂചനയുമായി കോച്ച് സ്‌കലോണി. യു.എ.ഇക്കെതിരായ സന്നാഹമത്സരം എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ച ശേഷമായിരുന്നു പ്രതികരണം. പ്രതിരോധതാരം ക്രിസ്റ്റ്യന്‍ റൊമേരോ, മുന്നേറ്റത്തിലെ നിക്കൊളാസ് ഗോണ്‍സാലസ്, അലിയാന്ദ്രോ ഗോമസ്, പൗളോ ഡിബാല എന്നിവരെ അബൂദബിയിലെ കളിയില്‍ സ്‌കലോണി ഇറക്കിയിരുന്നില്ല. പരിക്കില്‍നിന്ന്

ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ കാൽപ്പന്തുരുളുമ്പോൾ കാവലായി മൂടാടിക്കാരനും; ഖത്തർ ലോകകപ്പിൽ ഫിഫ വൊളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട മൂടാടി സ്വദേശി ഫൈസൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

വേദ കാത്റിൻ ജോർജ് മൂടാടി: ‘ഹായ് ഫൈസൽ, അഭിനന്ദനങ്ങൾ, നിങ്ങൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു’. തന്നെ തേടിയെത്തിയ ഇ-മെയിൽ സന്ദേശം ആദ്യം വിശ്യസിക്കാൻ കഴിഞ്ഞില്ല ആ മൂടാടിക്കാരന്. കാൽപന്ത് കളിയോട് ഏറെ ഭ്രമമുള്ള ഫൈസലിനെ തേടി ഫിഫ വേൾഡ് കപ്പ് വൊളണ്ടിയർ ടീമിൽ നിന്നായിരുന്നു ആ സന്ദേശം. ലോകകപ്പ് ഫുട്ബോളിന്റെ 22-ാം പതിപ്പ് ഇത്തവണ ഖത്തറിലാണ് നടക്കുന്നത്.