ഫറോക്കിൽ ബെെക്കിൽ ബസിടിച്ച് പതിനെട്ടുകാരൻ മരിച്ചു


Advertisement

ഫറോക്ക്: ഫറോക്ക് പേട്ടയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഈസ്റ്റ് നല്ലൂർ കള്ളിക്കൂടം കണ്ടിയിൽ സന്തോഷിൻ്റെ മകൻ ആദിത്ത് (18) ആണു മരിച്ചത്. ഉച്ചയ്ക്ക് 2.45ന് ഫറോക്ക് പേട്ട ദേശീയ പാതയിലാണ് അപകടം.

Advertisement

ഫറോക്കിൽ നിന്നു കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന തവക്കൽ ബസ് ആദിത്ത് സഞ്ചരിച്ച ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരതരമായി പരിക്കേറ്റ ആദിത്തിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement
Advertisement