കൊല്ലം ചവറയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ഇടിച്ച ശേഷം ബൈക്ക് യാത്രക്കാരുമായി 200 മീറ്ററോളം ഓടി ഗുഡ്സ്, അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


Advertisement

കൊല്ലം: കൊല്ലം ജില്ലയിലെ ചവറയിൽ ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്.

Advertisement

പരിക്കേറ്റ നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ ഭാഗത്ത് നിന്ന് വന്നിരുന്ന ഗുഡ്സ്  ഓട്ടോറിക്ഷയും ചവറയിലേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

Advertisement

ഇടിച്ച ശേഷം ഗുഡ്സ് ഓട്ടോറിക്ഷ ബൈക്ക് യാത്രക്കാരെയും കൊണ്ട് 200 മീറ്ററോളം ദൂരം സഞ്ചരിച്ചു. ഒടുവിൽ ഗുഡ്സ് ഓട്ടോറിക്ഷയുടെ അടിയിൽ നിന്നാണ് ബൈക്ക് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്.

Advertisement

പരിക്കേറ്റ നാലുപേരെയും ഉടൻ കൊല്ലം ജില്ലാ ആശുപത്രയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം: