ആനക്കുളത്ത് പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം; വൈദ്യുതി പൂർണ്ണമായും നിലച്ചു


Advertisement

കൊയിലാണ്ടി: ആനക്കുളം ദേശിയ പാതയിൽ പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം. റോഡിൽ നിന്ന് തെന്നി വാഹനം പോസ്റ്റിൽ പോയി ഇടിച്ചാണ് അപകടം. പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടിയതിനാൽ പ്രദേശത്തെ വൈദ്യുതി പൂർണ്ണമായും നിലച്ചു.

Advertisement

ഇന്ന് രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ഇതിനെത്തുടർന്ന് ആനക്കുളം ദേശീയപാതയിൽ വൻ ഗതാഗതകുരുക്കുണ്ടായി. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisement

തമിഴ്നാട് സ്വദേശികളായ ഡ്രൈവറും സഹായിക്കുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വിവരമറിഞ്ഞ ഉടനെത്തന്നെ കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തുകയും ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. വാഹനങ്ങൾ കടന്നു പോകാനുള്ള വഴിയൊരുക്കി ഗതാഗതകുരുക്ക് ഒഴിവാക്കുന്നു.

Advertisement