Tag: Traffic Block
മൂരാട് പാലത്തിന് മുകളിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി.ബി കാറിന് മുകളിൽ വീണ് അപകടം; ദേശീയപാതയിൽ വൻ ഗതാഗത തടസം
വടകര: മൂരാട് പാലത്തില്‍ ലോറിയില്‍ കൊണ്ട് പോവുകയായിരുന്ന ജെസിബി കാറിന് മുകളില്‍ തട്ടി അപകടം. പാലത്തിന്റെ കൈവരിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ 5.45നാണ് സംഭവം. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. വാഹനങ്ങള്‍ വടകര- മണിയൂര്‍, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്.
തിരുവങ്ങൂരില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും പാസഞ്ചര്‍ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
ചേമഞ്ചേരി: തിരുവങ്ങൂരില്‍ പാസഞ്ചര്‍ ഓട്ടോറിക്ഷയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് അപകടമുണ്ടായത്. രണ്ട് വണ്ടികളുടെയും ഡ്രൈവര്‍മാര്‍ക്കും പാസഞ്ചര്‍ ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാസഞ്ചര്‍ ഓട്ടോറിക്ഷ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടത് വശത്ത് കൂടെ ഓടിയിരുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷ പെട്ടെന്ന് തെറ്റായ വശത്തേക്ക് കടക്കുകയും ഗുഡ്‌സുമായി
ആനക്കുളത്ത് പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം; വൈദ്യുതി പൂർണ്ണമായും നിലച്ചു
കൊയിലാണ്ടി: ആനക്കുളം ദേശിയ പാതയിൽ പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം. റോഡിൽ നിന്ന് തെന്നി വാഹനം പോസ്റ്റിൽ പോയി ഇടിച്ചാണ് അപകടം. പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടിയതിനാൽ പ്രദേശത്തെ വൈദ്യുതി പൂർണ്ണമായും നിലച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ഇതിനെത്തുടർന്ന് ആനക്കുളം ദേശീയപാതയിൽ വൻ ഗതാഗതകുരുക്കുണ്ടായി. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന്
നഗരമധ്യത്തില്‍ ലോറി ബ്രേക്ക് ഡൗണായി, കൊയിലാണ്ടിയില്‍ വന്‍ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: ലോറി ബ്രേക്ക് ഡൌണായതിനെ തുടര്‍ന്ന് കൊയിലാണ്ടി നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ അടുത്ത് റൗണ്ട് എമ്പോര്‍ട്ടനടുത്താണ് ലോറി ബ്രേക്ക് ഡൗണായത്. കൊയിലാണ്ടി സിവില്‍ സ്‌റ്റേഷനടുത്ത് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടന്ന് പോവാന്‍ കഴിയുന്നില്ല. ഒരു മണിക്കൂറിനടുത്തായി ഗതാഗത തടസം നേരിടുന്നു. ലോറി ക്രയിന്‍ ഉപയോഗിച്ച് നീക്കിക്കൊണ്ടിരിക്കുകയാണ്.
നന്തിയിലെ മേൽപ്പാലത്തിലെ ടാറിംഗ്; ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞത് മണിക്കൂറുകള്‍ (വീഡിയോ കാണാം)
നന്തി: റോഡ് പണിയേ തുടര്‍ന്ന് നന്തിയില്‍ ഉണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ട് ജനം വലഞ്ഞത് മണിക്കൂറുകൾ. മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ നിരവധി ആവശ്യങ്ങള്‍ക്കായി നിരത്തില്‍ ഇറങ്ങിയ ആളുകൾ റോഡില്‍പ്പെട്ടു. നന്തി മേല്‍പ്പാലത്തിലെ റീടാറിങ്ങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാലാണ് വാഹനങ്ങള്‍ കുറച്ച് മാത്രമായി കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചത്. ചില വാഹനങ്ങള്‍ മറ്റു വഴിയെ തിരിഞ്ഞ് പോയെങ്കിലും കുരുക്കില്‍പ്പെട്ടവര്‍ മണിക്കൂറുകള്‍ നിരത്തില്‍
കനത്ത മഴയിൽ മരക്കൊമ്പുകൾ റോഡിലേക്ക് ചാഞ്ഞു; മൂടാടി ദേശീയ പാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു
മൂടാടി: കനത്ത മഴയിൽ ദേശീയപാതയിൽ മരക്കൊമ്പ് ചാഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മൂടാടി കെഎസ്ഇബി ഓഫീസിനുമുന്നിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ദേശീയപാതയിലൂടെ കടന്നുപോകുന്ന വലിയവാഹനങ്ങൾ കൊമ്പിൽ തട്ടിയതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർഫോഴ്സെത്തി മരംകൊമ്പ് മുറിച്ചുമാറ്റി ഗതാതം പുനസ്ഥാപിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ
കൊയിലാണ്ടി-മുത്താമ്പി റോഡില്‍ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണു; റോഡില്‍ ഗതാഗതം തടസപ്പെട്ടു (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടി-മുത്താമ്പി റോഡില്‍ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു. മണമലിലാണ് തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തടസം നീക്കി. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ബാബു.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ വീണ തെങ്ങ് മുറിച്ച് നീക്കിയത്. ഷിജു, റിനീഷ്, ബിനീഷ് കെ,
കനത്ത മഴയും ഗതാഗതക്കുരുക്കും: വലഞ്ഞ് കൊയിലാണ്ടി; കുരുക്കഴിക്കാൻ നേരിട്ടിറങ്ങി സി.ഐ സുനിൽ കുമാർ
കൊയിലാണ്ടി: ഇന്ന് വൈകീട്ടുണ്ടായ കനത്ത മഴയിലും രൂക്ഷമായ ഗതാഗതക്കുരുക്കിലും വലഞ്ഞ കൊയിലാണ്ടി നഗരത്തെ ‘രക്ഷിക്കാൻ’ നേരിട്ട് രംഗത്തിറങ്ങി സി.ഐ എൻ.സുനിൽകുമാർ. ടൗണിൻ്റെ വടക്ക് ഭാഗത്താണ് ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടത്. മൂന്നും നാലും വരിയായി വാഹനങ്ങൾ പോകാൻ തുടങ്ങിയതോടെ വാഹനങ്ങളുടെ നിര നീണ്ടു. അടിയന്തിര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ പോലും കുരുക്കിൽ പെട്ടു. വൈകീട്ട് ട്രെയിൻ
ദേശീയപാതാ വികസനം: ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ്; വലഞ്ഞ് യാത്രക്കാര്‍
പയ്യോളി: ദേശീയപാതാ 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ വലഞ്ഞ് യാത്രക്കാര്‍. ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരിക്കുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് കാരണം നഷ്ടമാവുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാഹിത സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്ന കാഴ്ച ഇവിടെ പതിവാണ്. ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളുടെ ജീവനെ വരെ