ഉള്ളിയേരി സ്വദേശിയും എലത്തൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ പോലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍


Advertisement

ഉളളിയേരി: ഉള്ളിയേരി സ്വദേശിയായ പോലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജുവാണ് മരിച്ചത്. 47 വയസാണ്.

Advertisement

പുലര്‍ച്ചെ ഒരുമണിയോടെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ബാജുവിനെ കണ്ടെത്തിയത്. ഉടനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കണ്‍ട്രോള്‍ റൂമിലും എലത്തൂര്‍ പോലീസ് സ്റ്റേഷനിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Advertisement
Advertisement

summary: A police officer committed suicide at ulliyeri