വിൽപ്പനയ്ക്കായി ഹാൻസ് എത്തിച്ചു, സ്കൂട്ടറിൽ കടത്തവേ പോലീസ് പൊക്കി; പുകയില ഉത്പന്നവുമായി ബാലുശ്ശേരി സ്വദേശി പിടിയിൽ


ബാലുശ്ശേരി: വിൽപ്പനയ്ക്കായെത്തിച്ച പുകയില ഉത്പന്നവുമായി ബാലുശ്ശേരി സ്വദേശി പിടിയിൽ. പുതിയോട്ടും കണ്ടി രാമകൃഷ്ണനെയാണ് ബാലുശ്ശേരി എസ്.ഐ റഫീഖ് പിയും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 60 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.

ഇന്ന് വൈകീട്ട് കൈരളി റോഡിൽ വെച്ചാണ് ഹാൻസുമായി രാമകൃഷ്ണൻ പിടിയിലാകുന്നത്. ഹാൻസ് കൊണ്ടുപോകാൻ ഉപയോ​ഗിച്ച കെ.എൽ 57 എച്ച് 1347 നമ്പർ സ്ക്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബാലുശ്ശേരിയിലെ പ്രധാന ഹാൻസ് വില്ലനക്കാരനായ രാമകൃഷ്ണനെ മുമ്പും ഇതേ കുറ്റത്തിന് പോലീസ് അറസ്റ്റു ചെയ്ത് കേസെടുത്തിട്ടുണ്ട്. പരിശോധനയിൽ എസ് ഐയെ കൂടാതെ എ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, ഹോംഗാർഡ് ദിനേശ് എന്നിവരും ഉണ്ടായിരുന്നു.

Summary: A native of Baluserry arrested with tobacco products