യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മാർച്ച് 31 വരെ നാല് ട്രെയിനുകൾ പൂർണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി


വടകര: ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. മാര്‍ച്ച് 10 മുതല്‍ 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി.

പൂര്‍ണമായി റദ്ദാക്കിയവ 

മാര്‍ച്ച് 26നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം-ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448), 27നുള്ള കണ്ണൂര്‍-തിരുവന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിന്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

ഭാഗികമായി റദ്ദാക്കിയവ

തിരുവനന്തപുരം-ചെന്നൈ മെയില്‍ (12624) 26 ന് തൃശ്ശൂരില്‍ നിന്ന് യാത്ര തുടങ്ങും. 12 – 18, 20-25, 27-31 വരെ നിലമ്പൂര്‍ കോട്ടയം എക്സ്പ്രെസ് (16325) എറണാകുളത്ത് സര്‍വീസ് നിര്‍ത്തും. എറണാകുളം-കൊല്ലം മെമു (06441) മാര്‍ച്ച് 10 മുതല്‍ 31 വരെ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

വൈകിയോടുന്നവ

ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രെസ് (16325) 8,9,13,14,17,18,19 തീയതികളില്‍ മുപ്പത് മിനുട്ടും 11,16 തീയതികളില്‍ ഒന്നേകാല്‍ മണിക്കൂറും കായംകുളത്ത്  പിടിച്ചിടും. കൊച്ചുവേളി-ലോകമാന്യ തിലക് (22114) മാര്‍ച്ച് 9ന് കോട്ടയം മുളന്തുരുത്തി സെക്ഷനില്‍ ഒരുമണിക്കൂര്‍ പിടിച്ചിടും.