Tag: Indian Railway

Total 21 Posts

അടുത്ത യാത്ര വന്ദേഭാരതിൽ ആയാലോ? കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി, കോഴിക്കോട്ടെത്തുന്ന സമയങ്ങള്‍ അറിയാം

കോഴിക്കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമസമയക്രമം റെയില്‍വേ പുറത്തുവിട്ടു. കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതും ഓടുക. ആഴ്ചയില്‍ ആറ് ദിവസമാണ് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും സര്‍വ്വീസ് നടത്തുക. കാസര്‍കോഡ് നിന്ന് രാവിലെ 07:00 മണിക്ക് യാത്ര തുടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 03:05 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകീട്ട് 04:05 ന് തിരുവനന്തപുരത്ത് നിന്ന്

വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: റെയില്‍വേ പാളത്തിന് മുകളില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍. മൂടാടി നെടത്തില്‍ ബാബുവിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയത്. അഞ്ച് കല്ലുകളാണ് ട്രാക്കിന് മുകളില്‍ വച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രെയിനിന്റെ വഴി മുടക്കി കാര്‍ നിര്‍ത്തി കോഴിക്കോടേക്ക് പോയി; കാറുടമയ്‌ക്കെതിരെ കേസ്, സംഭവം നീലേശ്വരത്ത്

കാസര്‍കോഡ്: ട്രെയിനിന്റെ വഴി മുടക്കി കാര്‍ നിര്‍ത്തിയിട്ട ആള്‍ക്കെതിരെ കേസെടുത്തു. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കാഞ്ഞങ്ങാട് ഐങ്ങോത്ത് ഇ.ത്രിഭുവന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്ത് റെയില്‍പാളത്തോട് ചേര്‍ന്നാണ് ഇയാള്‍ കാര്‍ നിര്‍ത്തിയിട്ടത്. ഈ സമയത്താണ് റെയില്‍വേയുടെ ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണിയ്ക്കായി ഉപയോഗിക്കുന്ന ടവര്‍ കാര്‍ എഞ്ചിന്‍ ഇവിടെയെത്തിയത്. ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം

നമ്മുടെ നാട്ടില്‍ നിന്ന് പാര്‍സലുകള്‍ ഇനിയും തീവണ്ടി കയറും; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തിയ നടപടി റെയില്‍വേ റദ്ദാക്കി

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാര്‍സല്‍ സര്‍വ്വീസ് റദ്ദാക്കിയ നടപടി റദ്ദാക്കി റെയില്‍വേ. കൊയിലാണ്ടി ഉള്‍പ്പെടെ കേരളത്തിലെ ഒമ്പത് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തിയ നടപടിയാണ് റെയില്‍വേ ഇപ്പോള്‍ പിന്‍വലിച്ചത്. മെയ് 24 മുതലാണ് റെയില്‍വേ ഈ സ്റ്റേഷനുകളിലെ പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്. കൊയിലാണ്ടിക്ക് പുറമെ വടകര, മാഹി, കുറ്റിപ്പുറം, പട്ടാമ്പി,

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മെയ് 20 മുതല്‍ സംസ്ഥാനത്തെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി, റദ്ദാക്കിയവയില്‍ കൊയിലാണ്ടിക്കാര്‍ പ്രധാനമായി ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസും

കോഴിക്കോട്: സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി. മെയ് 20, 21, 22 തിയ്യതികളിലാണ് ഈ ട്രെയിനുകള്‍ റദ്ദാക്കിയത്. കൊയിലാണ്ടിക്കാര്‍ പ്രധാനമായി ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഏഴ് ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. തൃശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ, അങ്കമാലി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ വിവിധ ട്രെയിനുകൾ ഇന്നില്ല; റദ്ദാക്കിയ ട്രെയിനുകൾ ഏതെല്ലാമെന്ന് അറിയാം

കോഴിക്കോട്: ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ ട്രാക്കിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ജനശതാബ്ദി ഉൾപ്പെടെ വിവിധ ട്രെയിനുകളുടെ ഇന്നത്തെ സർവ്വീസ് പൂർണ്ണമായും ഭാഗികമായും റദ്ദാക്കിയതായി റെയിൽവെ ഇന്നലെ അറിയിച്ചിരുന്നു. റദ്ദാക്കിയ ട്രെയിനുകൾ അറിയാം തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി – 12082 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദ – 12081

കോരപ്പുഴ പാലം കടക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്; എഞ്ചിന്‍ റൂമിനുള്ളില്‍ നിന്നുള്ള മനോഹരമായ ചിത്രം കാണാം

കോഴിക്കോട്: തിരുവനന്തപുരം-കാസര്‍കോഡ് റൂട്ടിലോടുന്ന കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് ഇന്ന് ഉച്ച മുതലാണ് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിച്ചത്. കാസര്‍കോഡ് നിന്ന് തിരുവനന്ദപുരത്തേക്കാണ് വന്ദേഭാരതിന്റെ ആദ്യ ഔദ്യോഗിക സര്‍വ്വീസ്. കോരപ്പുഴ പാലം കടക്കുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വന്ദേഭാരതിന്റെ

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ മൂന്നു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 473 കോടി രൂപയുടെ നവീകരണ പദ്ധതി നാളെ പ്രഖ്യാപിക്കും

കോഴിക്കോട്: മലബാറിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായുള്ള പദ്ധതി നാളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിക്കുക. കിറ്റ്‌കോ തയ്യാറാക്കിയ 473 കോടി രൂപയുടെ സ്റ്റേഷന്‍ നവീകരണ പദ്ധതിയാണ് പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കുക. പ്രധാനമന്ത്രി തിരുവനന്തപുരത്ത് പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത്

കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്; കോഴിക്കോട് നിന്ന് ഓരോ സ്‌റ്റേഷനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ അറിയാം

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്. എ.സി ചെയര്‍കാര്‍, എ.സി എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ എന്നിങ്ങനെ രണ്ട് തരം സീറ്റുകളാണ് വന്ദേഭാരത് എക്‌സ്പ്രസില്‍ ഉള്ളത്. പ്രില്‍ 25 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഏപ്രില്‍ 26 നാണ് കാസര്‍കോട് നിന്നുള്ള സാധാരണ സര്‍വ്വീസ് ആരംഭിക്കുക.

തിക്കോടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് പരിക്ക്

തിക്കോടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് യുവാവിന് പരിക്ക്. തിക്കോടിയില്‍ വച്ച് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശിയായ ഭഗവാന്‍ (29) എന്ന യുവാവിനാണ് പരിക്കേറ്റത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ നിന്നാണ് ഭഗവാന്‍ വീണത്. ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹം ട്രെയിനില്‍ യാത്ര