ബാലുശ്ശേരി എകരൂലില്‍ പതിനഞ്ചുകാരി വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍


Advertisement

ബാലുശ്ശേരി: എകരൂലില്‍ പതിനഞ്ചുകാരിയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെങ്ങിന് കുന്നുമ്മല്‍ അര്‍ച്ചന ആണ് മരിച്ചത്.

Advertisement

ഇന്ന് രാവിലെയായിരുന്നു സംഭവം. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Advertisement

അച്ഛന്‍: പ്രസാദ്. അമ്മ: സചിത്ര. സഹോദരങ്ങള്‍: സ്‌നേഹല്‍ദാസ്, ഹൃദ്വിക്, ഹൃദുല്‍ദേവ്.

Advertisement