സഹപ്രവർത്തകർക്ക് അരികിലേക്ക്ഒരിക്കൽ കൂടി, ചിരിച്ച മുഖമില്ലാതെ നിശ്ചലമായി; എസ്‌.സി.പി.ഒ ബീനയുടെ മൃതദേഹം പേരാമ്പ്ര സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും


പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ എസ്‌.സി.പി.ഒ ബീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം ഇന്ന് ഉച്ചക്ക് 2.30 മണിക്ക് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവരും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കല്ലോട് കൈപ്രത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

ഏറെ സൗമ്യമായ പെരുമാറ്റമായിരുന്നു ബീനയുടേത്. അതിനാല്‍ തന്നെ സ്റ്റേഷനിലെത്തുന്ന ഏവര്‍ക്കും സുപരിചതയായിരുന്നു അവര്‍. എന്നാല്‍ ഇന്ന് സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അരികിലേക്ക് ബീനയെത്തുക പുഞ്ചിരിതൂകിക്കൊണ്ടല്ല, മറിച്ച് നിശ്ചലമായി അന്ത്യയാത്രാമൊഴി ഏറ്റുവാങ്ങാനായാണ്.

കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീന(46)യെ ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് വീടിന്റെ പുറക് വശത്തെ ചായ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാല് മണി വരെ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനുണ്ടെന്ന് പറഞ്ഞാണ് സ്റ്റേഷനില്‍ നിന്നിറങ്ങിയത്.

ഭര്‍ത്താവിനെ വീഡിയോ കോള്‍ വഴി വിവരമറിയിച്ച ശേഷമാണ് അത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

]mid3]

പൂഴിത്തോട് പരേതനായ കുട്ടികൃഷ്ണന്‍ കിടാവിന്റെയും സരോജനി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: അരവിന്ദന്‍ (അമൃത യൂണിവേഴ്‌സിറ്റി, എട്ടി മടൈ, കോയമ്പത്തൂര്‍). മക്കള്‍: ഗൗതം കാര്‍ത്തിക്, ഗഗന്‍ കാര്‍ത്തിക്.