പേരാമ്പ്രയില്‍ കാര്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്രയില്‍ കാര്‍ പിക്കപ്പ് വാനില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയ്ക്ക് സമീപം ബൈപ്പാസ് ജംഗ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പിക്കപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക് തലയ്ക്കും പരിക്കേറ്റതായാണ് വിവരം.

xr:d:DAFwHbf4DHM:2488,j:2349051325046669004,t:24040711

കക്കാട് ഭാഗത്ത് നിന്ന് വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ വന്ന് ഇടിക്കുകയായിരുന്നെന്നാണ് സൂചന. ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണുളളത്. പിക്കപ്പ് വാനിന്റെ മുന്‍ ഭാഗവും തകര്‍ന്നിട്ടുണ്ട്.

പരിക്കേറ്റവരെ ഉടനെ തന്നെ ഇ.എം.എസ് സഹകരണ ആശുപത്രിയലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കേളജിലേക്ക് കൊണ്ടുപോയി.

xr:d:DAFwHbf4DHM:2489,j:1954986356885585715,t:24040711