മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്


കൊയിലാണ്ടി: മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക കേരളസഭ അംഗവും യൂണിറ്റ് രക്ഷാധികാരികയുമായ പി.കെ കബീര്‍ സലാല ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

എ.കെ ജിതേഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പാല്‍ വാര്‍ഡ് കൗണ്‍സിലര്‍ എ. അസീസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.

കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, വൈശാഖ്, വത്സരാജ് കേളോത്ത്, റഹ്‌മത്ത്, ജിഷ, ദൃശ്യ, കെ.എം.എ പ്രസിഡന്റ് കെ.കെ. നിയാസ്, അന്‍വര്‍ ഈഞ്ചേരി, വി.പി ബഷീര്‍, എം. ശശീന്ദ്രന്‍, ഇ. രാംദാസ്, ചന്ദ്രന്‍ ഐശ്വര്യ, എന്‍ ഷറഫുദ്ദീന്‍, സജേഷ്, പ്രിയ, ടി.കെ ഗിരീഷ് കുമാര്‍, കെ.പി മുഹമ്മദലി, ബാലകൃഷ്ണന്‍ സി.കെ, എ.വി ശശി, കുഞ്ഞിക്കേളു, എം.കെ കുമാരന്‍, ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.