‘സഖാവ് ഇബ്രാഹിമിന് മരണമില്ല’ എടത്തില്‍ ഇബ്രാഹിം രക്തസാക്ഷിദിനത്തില്‍ മേപ്പയ്യൂരില്‍ സി.പി.എമ്മിന്റെ ബഹുജനറാലി


മേപ്പയ്യൂര്‍: ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട മേപ്പയ്യൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ എടത്തില്‍ ഇബ്രാഹിമിന്റെ രക്തസാക്ഷിദിനത്തില്‍ മേപ്പയ്യൂരില്‍ ബഹുജനറാലി സംഘടിപ്പിച്ചു. റാലി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരീം കരീം എം.പി ഉദ്ഘാടനം ചെയ്തു. കെ.രാജീവന്‍ അധ്യക്ഷനായി.

സി.പി.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്, സി.പി.എം ജില്ലാകമ്മിറ്റിയംഗം എ.കെ.ബാലന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ബാബു, മുന്‍ എം.എല്‍.എ എന്‍.കെ.രാധ, മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പി.പി.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

1987 ഡിസംബര്‍ മാസം ഇരുപത്തെട്ടാം തിയ്യതിയിലെ വൈകുന്നേരമാണ് മപ്പയ്യൂര്‍ ടൗണില്‍ വെച്ച് ആര്‍.എസ്.എസുകാര്‍് എടത്തില്‍ ഇബ്രാഹിമിനെ ക്രൂരമായി കൊലപ്പെടുത്തുന്നത്. സ്വന്തം ബേക്കറി ഷോപ്പിനുമുന്നില്‍ സഹോദരങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കവേ, അവരുടെ കണ്‍മുന്നില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗമായും ഡിവൈഎഫ്‌ഐ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയായിരുന്നു ഇബ്രാഹിം രക്തസാക്ഷിയായത്.