ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് സപ്തദിന ക്യാമ്പ് കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍



കൊയിലാണ്ടി: ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് 195 സപ്തദിന ക്യാമ്പ് ആരംഭിച്ചു. എസ്.എന്‍.ഡി.പി യോഗം കോളേജ് പ്രിന്‍സിപ്പല്‍ സുജേഷ് സി.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അഫീഫ.കെ.എം ക്യാമ്പിന്റെ രൂപരേഖ അവതരിപ്പിച്ചു. പന്തലായനി നോര്‍ത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സ്രുമതി, ടി.പ്രദീപന്‍, എം.വി ഷാജു, കോളേജ് അധ്യാപകരായ ആസിഫ് കലാം, ഹന്നത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇതിനോടനുബന്ധിച്ച് ഈ വര്‍ഷത്തെ എന്‍.എസ്.എസ് ക്യാമ്പിന്റെ വിഷയമായ മാലിന്യമുക്ത നാളേക്കായി യുവകേരളം എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടുന്ന പ്ലക്കാടുമായി കുട്ടികള്‍ വിളംബര ജാഥ നടത്തി.