കൊയിലാണ്ടി ഏരിയയിലെ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര; വൈവിധ്യമാര്‍ന്ന പരിപാടിയോടെ ബാലസംഘത്തിന്റെ ബാലദിന ആഘോഷം


കൊയിലാണ്ടി: ബാലസംഘത്തിന്റെ സ്ഥാപകദിനമായ ഡിസംബര്‍ 28 കൊയിലാണ്ടിയില്‍ വൈവിധ്യമാര്‍ന്ന പരിപാടിയോടെ ആഘോഷിച്ചു. കൊയിലാണ്ടിയിലെ 15 മേഖല കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഘോഷയാത്രയും സമാപന സമ്മേളനവും നടന്നു.

85ാം വാര്‍ഷിക ആചരണ പരിപാടിയില്‍ 100 കണക്കിന് ബലസംഘം പ്രവര്‍ത്തകര്‍ അണി നിരന്ന റാലിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. വാദ്യഘോഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ബലൂണ്‍, മുത്തുകുടകള്‍, വര്‍ണക്കൊടികള്‍ എന്നിവയുടെ അകമ്പടിയോടെ ആയിരുന്നു ഘോഷയാത്ര.

വിവിധ മേഖല കേന്ദ്രങ്ങളില്‍ നടന്ന പരിപാടി പി.ശ്രീദേവ്, എം.നൗഫല്‍, ശ്രീജിത്ത് കാഞ്ഞിലശ്ശേരി, ഷീബ മലയില്‍, ജയദേവന്‍ മാസ്റ്റര്‍,ബാലു പൂക്കാട്,കെ.എന്‍ ബാബു, സി.അശ്വനിദേവ്, ചാരു ലിയോന, ജോര്‍ജ് മാസ്റ്റര്‍,സുനില്‍കുമാര്‍, ലക്ഷ്മി രഘുനാഥ്, എ.എം സുഗുധന്‍, ധനേഷ് കാരയാട് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തെ തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി.[mid2


മാലിന്യ മുക്ത കേരളത്തിന്റെ അമ്പാസിഡര്‍മാരായി ബാലസംഘം കൂട്ടുകാര്‍

കൊയിലാണ്ടി: ബാലസംഘം ആനക്കുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലദിന ഘോഷ നടത്തി. മുത്തു കുടകള്‍ വര്‍ണ്ണ കൊടികള്‍, കോല്‍ക്കളി, ബാന്‍ഡുമേളം എന്നിവ ഘോഷയാത്രയെ മാനോഹരമാക്കി. കുട്ടികളുടെ പാര്‍ക്ക് മുതല്‍ ചെന്താര വായനശാലവരെയുള്ള ഘോഷയാത്ര നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും പങ്ക് ചേര്‍ന്നു. സമാപന സമ്മേളനം എഴുത്തുകാരി ചാരു ലിയോണ ഉദ്ഘാടനം ചെയ്തു. ഭാരതി അദ്ധ്യക്ഷത വഹിച്ചു. അനഘ സ്വാഗതം പറഞ്ഞു കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തി. മാലിന്യമുക്ത കേരളത്തിന്റെ അമ്പാ സിഡര്‍മാരായി ബാലസംഘം പ്രവര്‍ത്തകര്‍.