വയനാട്ടില്‍ ഇന്നോവ കാര്‍ ടിപ്പറിലിടിച്ച് അപകടം; കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്


Advertisement

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നോവ കാര്‍ ടിപ്പറിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവര്‍ എന്നിവരാണ് മരിച്ചത്. മൂന്ന് യുവാക്കളാണ് ഇന്നോവ കാറിലുണ്ടായിരുന്നത്. മൂന്നാമന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

പനമരത്തിന് സമീപം പച്ചിലക്കാടാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണലുമായെത്തിയ ലോറിയില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്.

Advertisement

വയനാട്ടിലേക്ക് വിനോദസഞ്ചാരത്തിനായി പോയതാണ് കണ്ണൂര്‍ സ്വദേശികള്‍. വണ്ടിയോടിച്ചയാള്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ലോറിയില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇന്നോവയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ തെറ്റായ ദിശയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Advertisement