ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


Advertisement

കൊയിലാണ്ടി: താലൂക്കിലെ ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന 10, 198 നമ്പർ റേഷൻ കടകളുടെ ( എഫ്.പി.എസ്) ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു.

ചേമഞ്ചേരി പഞ്ചായത്തിലെ മൂന്നാ വാർഡിൽ കഞ്ഞിലശ്ശേരി ഹാജി മുക്കിൽ പ്രവർത്തിക്കുന്ന എഫ്.പി.എസ് 10 ന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും, തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇടിഞ്ഞകടവിലെ എഫ്.പി.എസ് 198 ന് ഭിന്നശേഷി വിഭാഗത്തിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായോ, താലൂക്ക് സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാം.

Advertisement
Advertisement
Advertisement

Summary: Applications are invited for the appointment of ration shop permanent licensee in Chemanchery and Thurayur panchayats