ചവിട്ട് ദൃശ്യാവിഷ്ക്കാരവുമായി വനിതാവേദി; കൊയിലാണ്ടിയിൽ കെ.എസ്.ടി.എയുടെ അധ്യാപിക സംഗമം


കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആർജ്ജവം – അധ്യാപിക സംഗമം സംഘടിപ്പിച്ചു. കാനത്തിൽ ജമീല എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗങ്ങളായ വി.പി.രാജീവൻ , സ്മിജ പി.എസ്, സംസ്ഥാന സമിതി അംഗങ്ങളായ സജീഷ് നാരായണൻ, കെ.ഷാജിമ, ജില്ലാ സെക്രട്ടറി ആർ.എം രാജൻ, കെ.നിഷ എന്നിവർ സംസാരിച്ചു. ജില്ലാ വനിത വേദി കൺവീനർ വി.ടി.രതി സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഡി.കെ ബിജു നന്ദിയും പറഞ്ഞു. കൊയിലാണ്ടി വനിതാവേദി നേതൃത്വം നൽകി ചവിട്ട് എന്ന പേരിൽ ദൃശ്യാവിഷ്ക്കാരം നടന്നു.

Summary: KSTA Teachers meet at Koyilandy